സുരാജ് വെഞ്ഞാറമ്മൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തെക്ക് വടക്ക്. പ്രേംശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ ''രണ്ടു പേർ'' എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് പ്രേംശങ്കർ. തെക്ക് വടക്ക് ഒടിടിയിലേക്കെത്തുകയാണ്. ചിത്രം മനോരമ മാക്സിൽ നവംബർ 19 മുതൽ സ്ട്രീമിങ് തുടങ്ങും.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ തന്നെ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം.
Also Read: Sookshmadarshini: 'ഒരു സത്യൻ അന്തിക്കാട് ത്രില്ലർ'; യൂട്യൂബിൽ ട്രെൻഡിങ്ങായി 'സൂക്ഷ്മദർശിനി' ട്രെയിലർ
ജയിലറിന് ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ജന ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ തുടങ്ങിയ താരങ്ങളും ഇവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. വിക്രം വേദ, കൈതി, ആർ.ഡി.എക്സ്. തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്കു സംഗീതമൊരുക്കിയ സാം സി. എസ് ആണ് ഈ ചിത്രത്തിൻ്റെ സംഗീതം സംവിധായകൻ. ഒടിയൻ സിനിമക്ക് ഗാനങ്ങൾ രചിച്ച ലഷ്മി ശ്രീകുമാറാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. അൻവർ റഷീദിൻ്റെ ബ്രിഡ്ജ്, വലിയ പെരുനാൾ, കിസ്മത്ത് എന്നി ചിത്രണളിലുടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- കിരൺ ദാസ്. കലാസംവിധാനം- രാഖിൽ. മേക്കപ്പ്- അമൽ ചന്ദ്ര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.