കോഴിക്കോട്: നിപ വൈറസിനെതിരെ പടപൊരുതി മരണമടഞ്ഞ സിസ്റ്റര്‍ ലിനിയും മരണം മുന്നില്‍ക്കണ്ട അവസാന നാളുകളില്‍ അവര്‍ ഭര്‍ത്താവിന് എഴുതിയ കത്തും എന്നും കേരളത്തിന് ഒരു ഓര്‍മ്മയും ഒപ്പം വേദനയുമാണ്.
എന്നാല്‍, ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പങ്കുവച്ചിരിയ്ക്കുകയാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന സന്തോഷ വാർത്തയാണ് ഇപ്പോള്‍ സജീഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിയ്ക്കുന്നത്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും കൂടെയുണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മക്കൾക്കും പ്രതിഭയ്ക്കും ദേവ പ്രിയയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ഓഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം. ഇതുവരെ നൽകിയ സ്നേഹവും കരുതലും കൂടെ വേണമെന്നും അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണമെന്നും സന്തോഷ വാർത്ത പങ്കുവെച്ച് സജീഷ് കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പങ്കുവച്ചതോടെ ഏറെ പേരാണ് ആശംസകളുമായി എത്തിയിരിയ്ക്കുന്നത്. ദേവപ്രിയക്ക് നല്ലൊരച്ചനേയും റിതുലിനും സിദ്ധാർത്ഥിനും നല്ലൊരു അമ്മയേയും കിട്ടിയെന്ന് ആശംസിച്ചവര്‍ ഏറെ....
നിപ വൈറസ് ബാധിതരെ തുടക്കത്തില്‍ ശുശ്രൂഷിച്ചിരുന്ന ലിനി 2018 മെയ് 21നായിരുന്നു രോഗം ബാധിച്ച് ഈ ലോകത്തോട് വിടപറഞ്ഞത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സ് ആയി സേവനം അനുഷ്ഠിക്കവെയായിരുന്നു നിപ വൈറസ് ബാധിച്ച് ലിനിയുടെ മരണം. നിപ ബാധിതരെ തുടക്കത്തില്‍ ശുശ്രൂഷിച്ചിരുന്ന ലിനി 2018 മെയ് 21നായിരുന്നു വിടപറഞ്ഞത്. വേദനയോടെയും എന്നാല്‍ അതിലേറെ സ്നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...