റോഡില്ലാത്തതിലും ദുരിതം റോഡ് നിർമ്മാണം; ഒരു റോഡുപണിയും ഇങ്ങനെയാകരുത്

നിലവിൽ  റോഡിൽ ടൈലുകൾ വിരിക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്. നിർമാണത്തിലെ മെല്ലെപ്പോക്ക് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. പണി നടക്കുന്നതിനാൽ ഒരുഭാഗത്ത് മാത്രമായാണ് ഗതാഗതം നടത്തുന്നത്. യാതൊരു ആസൂത്രണവും ഇല്ലാതെയാണ്  ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 3, 2022, 01:11 PM IST
  • മാസങ്ങൾക്ക് മുൻപ് തകർന്ന റോഡിലെ വലിയ കുഴികൾ ഇതുവഴിയുള്ള ഇരുചക്ര യാത്രക്കാരുടെ സഞ്ചാരം ദുരിതത്തിലാക്കി.
  • യാതൊരു ആസൂത്രണവും ഇല്ലാതെയാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
  • വലിയൊരു ചരക്കു ഗതാഗത പാതകൂടിയാണ് ഈ റോഡ്. കാലവർഷം ശക്തി പ്രാപിച്ചാൽ താമസിയാതെ ഈ റോഡ് വീണ്ടും തകരുന്ന അവസ്ഥയാണുള്ളത്.
റോഡില്ലാത്തതിലും ദുരിതം റോഡ് നിർമ്മാണം; ഒരു റോഡുപണിയും ഇങ്ങനെയാകരുത്

തൃശൂർ: ചാവക്കാട് ചേറ്റുവ റോഡിൽ അപകടങ്ങൾ പതിവാകുന്നു. റോഡ് അടച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങൽക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് തകർന്ന റോഡിലെ വലിയ കുഴികൾ ഇതുവഴിയുള്ള ഇരുചക്ര യാത്രക്കാരുടെ സഞ്ചാരം ദുരിതത്തിലാക്കി.

ചാവക്കാട് മുതൽ ഒരുമനയൂർ വില്യംസ് വരെയുള്ള  റോഡ് മാസങ്ങൾക്ക് മുമ്പാണ് തകർന്നത്. ഇതിനിടയിൽ ഇവിടെ വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. എന്നാൽ താൽക്കാലികമായി കുഴി അടക്കുമ്പോഴും  വീണ്ടും  കുഴികൾ ഉണ്ടാകുന്ന സ്ഥിതിയാണ്. ഓരോ സമയവും കുഴിയടക്കുമ്പോഴും ഹൈവേയിൽ ഗതാഗത നിരോധനം ഉണ്ടാകാറുണ്ട്. 

Read Also: Kerala Rain Updates: മഴയുടെ ശക്തി കുറഞ്ഞു; ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു, നിലവിൽ റെഡ് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രം

നിലവിൽ  റോഡിൽ ടൈലുകൾ വിരിക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്. നിർമാണത്തിലെ മെല്ലെപ്പോക്ക് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. പണി നടക്കുന്നതിനാൽ ഒരുഭാഗത്ത് മാത്രമായാണ് ഗതാഗതം നടത്തുന്നത്. യാതൊരു ആസൂത്രണവും ഇല്ലാതെയാണ്  ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.  

അശാസ്ത്രീയമായി ഇന്റർലോക്ക് വിരിക്കുന്നതിനാൽ തുടർന്നും ഇത് റോഡ് നവീകരണത്തെ സാരമായി ബാധിക്കുമെന്നാണ് ആശങ്ക. കുഴികൾ രൂപപ്പെടാത്ത പല ഭാഗങ്ങളിലും റോഡ് കുത്തി പൊളിച്ച് ഇന്റർലോക്ക് വിരിച്ചതായി കാണാം. ഇതിന്റെ കാരണം ബന്ധപ്പെട്ടവരോട് അന്വേഷിച്ചാൽ അതും വ്യക്തമല്ല.

Read Also: Muvattupuzha bridge: മൂവാറ്റുപുഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; ഗതാഗതം നിരോധിച്ചു

വലിയൊരു ചരക്കു ഗതാഗത പാതകൂടിയാണ് ഈ റോഡ്. കാലവർഷം ശക്തി പ്രാപിച്ചാൽ താമസിയാതെ ഈ റോഡ് വീണ്ടും തകരുന്ന അവസ്ഥയാണുള്ളത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ  നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.

റോഡ് പൊളിച്ചിട്ടതിനാലും പൊടിശല്യം മൂലവും ദുരിതം പേറുകയാണ് റോഡിലെ  വ്യാപാരികളും യാത്രക്കാരും. ഇവിടെ ഇഴഞ്ഞ് നീങ്ങുന്ന റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികാരികൾ ഇതിന് ശാശ്വത പരിഹാരം കാണാത്ത പക്ഷം കടുത്ത സമരത്തിന് നീങ്ങുമെന്നും പ്രദേശവാസികൾ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News