എറണാകുളം: എറണാകുളം മഞ്ഞള്ളൂർ പഞ്ചായത്തിലെ വടകോട് - വേങ്ങച്ചുവട് റോഡ് തകർന്നു. ഏകദേശം രണ്ട് മാസത്തോളമായി ശോചനീയാവസ്ഥയിൽ തുടരുന്ന ഈ റോഡിന്‍റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്. ചെളി കുഴികളായി മാറിയ ഈ റോഡിലൂടെയുള്ള കാൽനട യാത്ര പോലും ദുസ്സഹമാണ്.
രണ്ടുമാസംമുമ്പ് പാറമട തുറന്നതോടെയാണ് റോഡിന്റ കഷ്ടകാലമാരംഭിച്ചത്. നാൽപത് ടണ്ണിലേറെ ഭാരം കയറ്റിയ ടോറസുകൾ ഇതിലൂടെ ഓടാൻ തുടങ്ങിയതോടെ മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ എത്തിച്ചേരുന്ന മൂന്നു കിലൊമീറ്റർ ദൂരം വരുന്ന വടകോട് - വേങ്ങച്ചുവട് റോഡ് പൂർണമായി തകരുകയായിരുന്നു.
പാറകയറ്റിയ നൂറുകണക്കിന് വാഹനങ്ങളാണ് ഇടതടവില്ലാതെ ഇതുവഴി സഞ്ചരിക്കുന്നത്. റോഡിന്‍റെ ഈ ദുരവസ്ഥയെപ്പറ്റി അധികാരികളോട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലന്ന് നാട്ടുകാർ പറയുന്നു. പാറകയറ്റിയ ലോറികൾ മത്സരമെന്നോണം ഇതുവഴി പായുന്നതും പതിവ് കാഴ്ചയാണ്.
കുണ്ടും കുഴിയുമായി പൂർണ്ണമായും തകർന്നറോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപെട്ട് നാട്ടുകാർ രംഗത്ത് വന്നങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ റോഡിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. അത്യവശ്യ ഘട്ടത്തിൽ ഈ ഭഗത്തേക്ക് ഓട്ടോ റിക്ഷ വിളിച്ചാൽപ്പോലും എത്താറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...