ലിജുവിനെ വെട്ടാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. എം.ലിജു ഉൾപ്പെടെ പരിഗണനാ പട്ടികയിൽ ഉള്ളവർക്കെതിരെ ഹൈക്കമാന്റിന് നിരവധി ഇ-മെയിലുകളാണ് ഇതിനകം ലഭിച്ചത്.
കെ. വി. തോമസിന്റെ കടന്ന് വരവ് പാർട്ടിക്കുള്ളിൽ വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ, മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും സീറ്റിനായി ശക്തമായ ചരട് വലികളാണ് നടത്തുന്നത്.
തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
നിയമസഭയിൽ ഇടത് മുന്നണിക്ക് മികച്ച വിജയം നേടാനാകുമെന്നാണ് മുന്നണി യോഗം വിലയിരുത്തുന്നത്. ഘടകകക്ഷികൾ ഐക്യത്തോടെ പ്രവർത്തിച്ചു. കേരളത്തിലെ ഇടത് മുന്നണി സർക്കാർ നടത്തിയ മികച്ച ഭരണത്തിന് വലിയ ജനകീയ അംഗീകാരം ലഭിക്കുമെന്നാണ് വിലയിരുത്തൽ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.