Rajyasabha Election: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു

ഏപ്രില്‍ 12ന് നടക്കാനിരുന്ന   കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു.   

Written by - Zee Malayalam News Desk | Last Updated : Mar 24, 2021, 11:37 PM IST
  • കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു
  • ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്ക് നടത്താനിരുന്ന തിരഞ്ഞെടുപ്പും അനുബന്ധ നടപടികളുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചത്.
Rajyasabha Election: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു

New Delhi: ഏപ്രില്‍ 12ന് നടക്കാനിരുന്ന   കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു.   

ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്ക്  നടത്താനിരുന്ന തിരഞ്ഞെടുപ്പും അനുബന്ധ നടപടികളുമാണ്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission)  മരവിപ്പിച്ചത്.

തിരഞ്ഞെടുപ്പിനായി ചൊവ്വാഴ്ചയായിരുന്നു വിജ്ഞാപനം  പുറപ്പെടുവിക്കേണ്ടിയിരുന്നത്.  കേന്ദ്ര നിയമ  മന്ത്രാലയത്തിന്‍റെ ശുപാര്‍ശയനുസരിച്ചാണ് നടപടി.  സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ്  (Kerala Assembly Election 2021) നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്.

കേരളത്തില്‍ മൂന്ന് രാജ്യ സഭ സീറ്റുകളാണ് ഒഴിവ് വരുന്നത്.  വയലാര്‍ രവി, പി വി അബ്ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം  അവസാനിക്കുന്നത്.  അതായത് കോണ്‍ഗ്രസിന്‍റെയും  (Congress) മുസ്ലിം ലീഗിന്‍റെയും സിപിഎമ്മിന്‍റെയും ഓരോ സീറ്റുകളുടെ  ഒഴിവുകള്‍. 

Also read: RajyaSabha Election: മൂന്ന് ഒഴിവിലേയ്ക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

മാര്ച്ച 17ന്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍  കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള  വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നടപടിക്രമം  അനുസരിച്ച്  ഈ മാസം 31നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണമടക്കം  പൂര്‍ത്തിയാക്കി അടുത്ത മാസം 12 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു  തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. എന്നാല്‍,  കേളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതായ അറിയിപ്പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടിരിയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News