Rajyasabha Election: കോൺ​ഗ്രസ് മത്സരിക്കുമെന്ന് കെ സുധാകരൻ

ചെറിയാൻ ഫിലിപ്പ് സ്ഥാനാർത്ഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Oct 31, 2021, 08:16 PM IST
  • രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
  • ഏകപക്ഷീയമായ മത്സരം അനുവദിക്കാനാകില്ലെന്നായിരുന്നു സുധാകരൻ പറഞ്ഞത്.
  • സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പറഞ്ഞു.
Rajyasabha Election: കോൺ​ഗ്രസ് മത്സരിക്കുമെന്ന് കെ സുധാകരൻ

Thiruvananthapuram: ജോസ് കെ മാണി (Jose K Mani) രാജി വച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് (Rajyasabha Election) തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി കോൺ​ഗ്രസ് (Congress). രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ (KPCC President) കെ സുധാകരൻ പറഞ്ഞു. ഏകപക്ഷീയമായ മത്സരം അനുവദിക്കാനാകില്ലെന്നായിരുന്നു സുധാകരൻ (K Sudhakaran) പറഞ്ഞത്. ചെറിയാൻ ഫിലിപ്പ് സ്ഥാനാർത്ഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉചിതമായ സമയത്ത് പാർട്ടി തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

Also Read: Rajyasabha Election : രാജ്യസഭ തെരഞ്ഞെടുപ്പ് നവംബർ 29ന്, ജോസ് വിഭാഗത്തിന് സീറ്റ് നൽകിയേക്കും

ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ. മാണി രാജിവച്ചത്.

Also Read: Gold smuggling | നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; അഞ്ച് കിലോ സ്വർണം പിടികൂടി, ആറ് പേർ കസ്റ്റഡിയിൽ

നവംബർ 29നാണ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് (Covid 19) വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് (Election) നടത്താൻ തീരുമാനിച്ചത്. നവംബർ 9ന് വിജ്ഞാപനമിറങ്ങും. തെരഞ്ഞെടുപ്പ് ദിവസം തന്നെ വോട്ടെടുപ്പും നടക്കും. നവംബർ 16നാണ് നാമനിർദേശ പത്രിക (Nomination) സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 22 വരെ പത്രിക പിൻവലിക്കാനുള്ള അവസരം ഉണ്ടാകും. സീറ്റിന്റെ കാലാവധി 2024 ജൂലായ് 1 വരെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News