രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് മന്ത്രാലയം നേരത്തെ യാത്രക്കാർക്ക് നിർദേശം നൽകിയിരുന്നു. വന്യമൃഗങ്ങളെ ഭക്ഷിക്കുന്നുതോ സ്ഫർശിക്കുന്നതോ ഒഴിവാക്കണമെന്നും, മൃഗങ്ങളെ സ്പർശിക്കുന്നവർ സോപ്പും വെള്ളവും ഉപയോഗിച്ചോ അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ അണുനാശിനി ഉപയോഗിച്ചോ കൈ കഴുകണമെന്നും നിർദേശമുണ്ട്.
ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിലവിൽ നിരീക്ഷണത്തിലാണ്.സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്
Monkeypox in Kerala : വിമാനത്താവളങ്ങളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) യൂറോപ്പിന്റെ ഡയറക്ടർ ഡോ ഹാൻസ് ക്ലൂഗെ പറയുന്നതനുസരിച്ച് വാനര വസൂരി സ്ഥിരീകരിച്ചവരിൽ 99 ശതമാനം പേരും സ്വവർഗാനുരാഗികളായ പുരുഷന്മാരാണ്.
യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലിയുമായി 200 മങ്കിപോക്സ് കേസുകാണ് ഇതുവരെ സ്ഥിരീകരിച്ചത്. മുൻകാലങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവന്നിരുന്ന മങ്കി പോക്സ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തിയത് ആശങ്കയോടെയാണ് ആരോഗ്യ മേഖല നോക്കിക്കാണുന്നത്.
വാനര വസൂരി കോവിഡിനെ അപേക്ഷിച്ച് അത്ര തീവ്രതയുള്ള പകർച്ചവ്യാധിയല്ല. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗത്തിൽ വാനര വസൂരിക്ക് പടരാനാവില്ല. അതോടൊപ്പം രോഗം പിടിപെടുന്ന തോതും മരണ നിരക്കും നന്നേ കുറവാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.