യുഎഇ യിൽ മൂന്ന് പേർക്ക് കൂടി പുതിയതായി വാനര വസൂരി സ്ഥിരീകരിച്ചു

രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് മന്ത്രാലയം നേരത്തെ യാത്രക്കാർക്ക് നിർദേശം നൽകിയിരുന്നു. വന്യമൃഗങ്ങളെ ഭക്ഷിക്കുന്നുതോ സ്ഫർശിക്കുന്നതോ ഒഴിവാക്കണമെന്നും, മൃഗങ്ങളെ സ്പർശിക്കുന്നവർ സോപ്പും വെള്ളവും ഉപയോഗിച്ചോ അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ അണുനാശിനി ഉപയോഗിച്ചോ കൈ കഴുകണമെന്നും നിർദേശമുണ്ട്. 

Written by - Anuja Prasad | Edited by - Priyan RS | Last Updated : Jul 24, 2022, 06:47 PM IST
  • രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് മന്ത്രാലയം നേരത്തെ യാത്രക്കാർക്ക് നിർദേശം നൽകിയിരുന്നു.
  • പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 29 കാരനായ സന്ദർശകനായിരിന്നു രോഗം ആദ്യമായി സ്ഥിരീകരിച്ചത്.
  • രോഗലക്ഷണങ്ങൾ ഉള്ളവർ നി‌ർബന്ധമായും പിസിആർ പരിശോധന നടത്തണമെന്നും ദുബായ് ഹെൽത്ത് അതോറിറ്റിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു.
യുഎഇ യിൽ മൂന്ന് പേർക്ക് കൂടി പുതിയതായി വാനര വസൂരി സ്ഥിരീകരിച്ചു

യുഎഇ യിൽ മൂന്ന് പേർക്ക് കൂടി പുതിയതായി വാനര വസൂരി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി ഉയർന്നു.  ജൂൺ ഏഴിനാണ് രാജ്യത്ത് അവസാനമായി വാനര വസൂരി സ്ഥിരീകരിച്ചത്. 5 കേസുകളാണ് അന്ന് കണ്ടെത്തിയത്. 45 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കേസ് രജിസ്റ്റർ ചെയ്തതോടെ സുരക്ഷാ നടപടികൾ കർശനമാക്കാൻ ഒരുങ്ങുകയാണ് യുഎഇ ആരോഗ്യ മന്ത്രാലായം. ആൾക്കൂട്ടം ഉണ്ടാവുന്ന സന്ദർഭങ്ങൾ ഒഴിവാക്കണമെന്നും, യാത്ര ചെയ്യുമ്പോഴും മറ്റും രോഗപ്രതിരോധത്തിനായി ഉചിതമായ സുരക്ഷാനടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു. 

രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് മന്ത്രാലയം നേരത്തെ യാത്രക്കാർക്ക് നിർദേശം നൽകിയിരുന്നു. വന്യമൃഗങ്ങളെ ഭക്ഷിക്കുന്നുതോ സ്ഫർശിക്കുന്നതോ ഒഴിവാക്കണമെന്നും, മൃഗങ്ങളെ സ്പർശിക്കുന്നവർ സോപ്പും വെള്ളവും ഉപയോഗിച്ചോ അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ അണുനാശിനി ഉപയോഗിച്ചോ കൈ കഴുകണമെന്നും നിർദേശമുണ്ട്. ലോകാരോഗ്യ സംഘടന ഞായറഴ്ചയാണ് കുരങ്ങ് പനിയെ ആഗോള അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചത്. 70 ൽ അധികം രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെ അസാധാരണ സാഹചര്യമാണ് ലോകത്ത് നിലവിലുള്ളതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ.

Read Also: Sri Lanka: ശ്രീലങ്കൻ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പുരാവസ്തുക്കൾ എവിടെ? സമരക്കാർ കൊണ്ടുപോയോ? തിരഞ്ഞ് പോലീസ്

കൃത്യമായ അന്വേഷണം,സമ്പർക്കങ്ങളുടെ പരിശോധന, സമ്പർക്കത്തിലുള്ളവരുടെ ആരോഗ്യ നിരീക്ഷിക്കൽ തുടങ്ങിയ എല്ലാ നടപടികളും ഭരാണാധികാരികൾ സ്വീകരിക്കുന്നുണ്ടെന്ന് യുഎഇ ആരോഗ്യ മന്ത്രാലായം  പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. ഏത് തരം സാംക്രമിക രോഗങ്ങളേയും നേരിടാൻ ആരോഗ്യമേഖല സജ്ജമാണെന്നും മന്ത്രാലായം അറിയിച്ചു. മെയ് 21 നാണ് യുഎഇയിൽ ആദ്യത്തെ വാനര വസൂരി കേസ് റിപ്പോർട്ട് ചെയ്തത്. പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 29 കാരനായ സന്ദർശകനായിരിന്നു രോഗം ആദ്യമായി സ്ഥിരീകരിച്ചത്. 

രോഗം ബാധിച്ച വ്യക്തികൾക്കും അവരുമായി അടുത്തിടപഴകിയവർക്കും വേണ്ടിയുള്ള ഐസലേഷനും ക്വാറന്റീൻ നടപടിക്രമങ്ങളും മന്ത്രാലയം നേരത്തെ വിശദമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചവർ സുഖം പ്രാപിക്കുന്നത് വരെ ആശുപത്രികളിൽ ഐസലേഷനിൽ കഴിയണം. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവർ 21 ദിവസത്തിൽ കുറയാതെ വീട്ടിൽ ക്വാറന്റീനിൽ കഴിയണം. പനി, ക്ഷീണം, പേശി വേദന, കഠിനമായ തലവേദന, ത്വക്കിൽ ചുണങ്ങു തുടങ്ങിയവയാണ് വാനര വസൂരി ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ നി‌ർബന്ധമായും പിസിആർ പരിശോധന നടത്തണമെന്നും ദുബായ് ഹെൽത്ത് അതോറിറ്റിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News