വാനര വസൂരി നേരിടാൻ യുഎഇ പൂര്‍ണ സജ്ജമെന്ന് ആരോഗ്യവിദഗ്ധർ

വാനര വസൂരി കോവിഡിനെ അപേക്ഷിച്ച് അത്ര തീവ്രതയുള്ള പകർച്ചവ്യാധിയല്ല. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗത്തിൽ വാനര വസൂരിക്ക് പടരാനാവില്ല. അതോടൊപ്പം രോഗം പിടിപെടുന്ന തോതും മരണ നിരക്കും നന്നേ കുറവാണ്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 28, 2022, 12:05 PM IST
  • സർക്കാർ സംവിധാനങ്ങൾ സാഹചര്യം നിരീക്ഷിച്ച് വരികയാണ്.
  • സർക്കാർ വാനരവസൂരിയെ പ്രതിരോധിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
  • ആർക്കെങ്കിലും രോഗം ഉണ്ടോ എന്നറിയാനുള്ള പരിശോധനകളും വ്യാപിപ്പിക്കുകയാണ്.
വാനര വസൂരി നേരിടാൻ യുഎഇ പൂര്‍ണ സജ്ജമെന്ന് ആരോഗ്യവിദഗ്ധർ

ദുബായ്: വാനര വസൂരി നേരിടാൻ യുഎഇ പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. കോവിഡിനെ കാര്യക്ഷമമായി നേരിട്ട യുഎഇ ആരോഗ്യമേഖലയുടെ ശേഷി വാനര വസൂരിയെ നേരിടാൻ  കഴിവുറ്റതാണ്. മേയ് 24നാണ് യുഎഇയിൽ ആദ്യ വാനര വസൂരി സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 29കാരനായ വ്യക്തിക്കാണ് വാനര വസൂരി സ്ഥിരീകരിച്ചത്. എന്ത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വാനര വസൂരി യുഎഇയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. കോവിഡ് കാലഘട്ടത്തെ പ്രതിരോധിച്ച പാഠങ്ങളിൽ നിന്ന് കൂടുതൽ കാര്യക്ഷമമായി ഈ സാഹചര്യത്തെയും മറികടക്കാൻ കഴിയുന്നതാണ്.  

Read Also: Monkeypox : യുഎഇയിലും കുരങ്ങുപനി; ആദ്യ കേസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു

വാനര വസൂരി കോവിഡിനെ അപേക്ഷിച്ച് അത്ര തീവ്രതയുള്ള പകർച്ചവ്യാധിയല്ല. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗത്തിൽ വാനര വസൂരിക്ക് പടരാനാവില്ല. അതോടൊപ്പം രോഗം പിടിപെടുന്ന തോതും മരണ നിരക്കും നന്നേ കുറവാണ്. 

എന്നാൽ സർക്കാർ വാനരവസൂരിയെ പ്രതിരോധിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയം നിരന്തരമായി പുതിയ വിവരങ്ങള്‍ ജനങ്ങളിൽ എത്തിക്കുന്നുണ്ട്. അതോടൊപ്പം ആർക്കെങ്കിലും രോഗം ഉണ്ടോ എന്നറിയാനുള്ള പരിശോധനകളും വ്യാപിപ്പിക്കുകയാണ്. ജനങ്ങൾ മഹാമാരി കാലത്തെ തരണം ചെയ്തിട്ടുള്ളതിനാൽ വൈറൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങൾ അറിവുള്ളതാണ്. 

Read Also: ആഗോള ആരോഗ്യരംഗത്തു വമ്പൻ ചുവടുവയ്പുമായി വിപിഎസ് ഹെൽത്ത്കെയർ; ദാവൂസിലെ ലോക എക്കണോമിക് ഫോറത്തിൽ ബുർജീൽ ഹോൾഡിങ്‌സ് പ്രഖ്യാപിച്ചു

രോഗം പകരുന്നതെങ്ങനെ? 

മുറിവുകളിൽ നിന്ന് 

ശരീരശ്രവങ്ങളിലൂടെ

ഉമിനീരിലൂടെ

കിടക്കവിരി, വസ്ത്രങ്ങള്‍ എന്നിവയിലൂടെ

രോഗലക്ഷണങ്ങള്‍ ആർക്കെങ്കിലുമുണ്ടെങ്ങിൽ അവർ അടുത്തുള്ള ആശുപത്രിയെ സമീപിക്കണം. പനി, ശരീരം വേദന, സന്ധിവേദന, മുറിവുകള്‍ എന്നിവയുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം. ശരീരത്തിൽ വാനരവസൂരിയുടെ മുറിവുകള്‍ ഉണ്ടാകുന്നത് പിനിവന്ന് രണ്ടോ മൂന്നോ ദിവസത്തിന് ശേഷമാണ്. അതിനാൽത്തന്നെ പനിയുടെ തുടക്കത്തിൽ തന്നെ ചികിത്സ തേടുന്നത് രോഗത്തെ കൂടുതൽ പ്രതിരോധിക്കുന്നതിന് സഹായിക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News