അയര്‍ലന്റിലും മങ്കി പോക്സ് സ്ഥിരീകരിച്ചു

യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലിയുമായി 200 മങ്കിപോക്സ് കേസുകാണ് ഇതുവരെ സ്ഥിരീകരിച്ചത്. മുൻകാലങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവന്നിരുന്ന മങ്കി പോക്സ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തിയത് ആശങ്കയോടെയാണ് ആരോഗ്യ മേഖല നോക്കിക്കാണുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 29, 2022, 04:14 PM IST
  • സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
  • സ്മോൾ പോക്സുമായി സമാനതകൾ ഏറെയുള്ള രോഗമാണ് മങ്കി പോക്സ്.
  • പനി, തലവേദന, ശരീരം വേദന, ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ എന്നിവയാണ് രോഗ ലക്ഷണം.
അയര്‍ലന്റിലും മങ്കി പോക്സ് സ്ഥിരീകരിച്ചു

ഡുബ്ലിൻ: യൂറോപ്പിനും അമേരിക്കയ്ക്കും പിന്നാലെ അയർലന്റിലും മങ്കി പോക്സ് സ്ഥിരീകരിച്ചു. രോഗബാധിതരെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകൾ അയച്ച് ഫലം കാത്തിരിക്കുകയാണ്. യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിൽ മങ്കി പോക്സ് പടർന്നുപിടിക്കുകയാണ്. അയർലന്റിൽ രോഗബാധ പ്രതീക്ഷിച്ചിരുന്നതാണ്. നിലവിൽ രോഗബാധിതരായ വ്യക്തികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. 

യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലിയുമായി 200 മങ്കിപോക്സ് കേസുകാണ് ഇതുവരെ സ്ഥിരീകരിച്ചത്. മുൻകാലങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവന്നിരുന്ന മങ്കി പോക്സ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തിയത് ആശങ്കയോടെയാണ് ആരോഗ്യ മേഖല നോക്കിക്കാണുന്നത്. നോർത്ത് അമേരിക്ക, യൂറോപ്പിന് പുറമെ യുഎഇ, ഇസ്രയേൽ, ഓസ്ട്രേലിയ എന്നിവിടങ്ങളും രോഗം റിപ്പോർട്ട് ചെയ്തിരുന്നു. 

Read Also: ഫിഫ കാണാൻ ആരാധകർക്കൊപ്പം വിമാന കമ്പനികളും തയ്യാറായി; ഇനി ഖത്തറിലേക്ക് പറക്കാം

സ്മോൾ പോക്സുമായി സമാനതകൾ ഏറെയുള്ള രോഗമാണ് മങ്കി പോക്സ്. വാക്സിന്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും വസൂരിയുടെ വാക്സിന്‍ 85 ശതമാനം വരെ ഫലപ്രദമാണ്. പടിഞ്ഞാറൻ ആഫ്രിക്കയിൽ കണ്ടുവരുന്ന മങ്കിപോക്സിന്റ വകഭേദമാണ് നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മരണ നിരക്ക് ഒരു ശതമാനം മാത്രമാണെങ്കിലും രോഗം പകരാൻ സാധ്യതയുള്ളതാണ്. എന്നാൽ പകർച്ചയുടെ തോത് കോവിഡിനോളം ഇല്ല എന്നത് ആശ്വാസകരമാണ്. 

രണ്ട് മുതൽ നാല് ആഴ്ചകൾ വരെയാണ് രോഗം ഭേദമാകാൻ എടുക്കുന്ന സമയം. പനി, തലവേദന, ശരീരം വേദന, ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ എന്നിവയാണ് രോഗ ലക്ഷണം. മൂന്നാം തലമുറ വാക്സിൻ രോഗത്തിന് ഉപയോഗിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. എന്നാൽ രോഗം പിടിപെടാൻ ഉയർന്ന സാധ്യതയുള്ളവർക്കും രോഗികളുമായി അടുത്ത സമ്പർക്കം നടന്നവര്‍ക്കുമാകും ആദ്യം വാക്സിൻ നൽകുക.

Read Also: ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ നഗരമായി അബുദാബി

രോഗത്തെയുള്ള വിവരങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പുകളും അപ്പപ്പോൾ സർക്കാർ വെബ് സൈറ്റിൽ ലഭ്യമാക്കുന്നുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കൃത്യമായ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്നു. പർച്ചാ സാധ്യത വളരെ കുറവാണെങ്കിലും അടുത്ത സമ്പർക്കം പുലർത്തിയവർക്ക് രോഗം വരാം. ഉമിനീരിലുടെയും ശരീര സ്രവങ്ങളിലൂടെയും  കിടക്കവിരി വസ്ത്രങ്ങൾ എന്നിവയിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News