ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. ഗുരുതര രോഗികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഡിസ്ചാർജ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്
ഒറ്റ ഡോസ് COVID Vaccine അല്ലെങ്കില്‍ പാസ് മതിയെന്ന് നിര്‍ദേശം പിന്‍വലിച്ച് രണ്ട് ഡോസ് വാക്സിന് സ്വീകരിക്കണമെന്ന് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നിലവിൽ 7,25,300 ഡോസ് കോലിഡ് വാക്സിനെ സ്റ്റോക്കുണള്ളൂ എന്ന് ചീഫ് സെക്രട്ടറി. ഒരു കോടി വാക്സിൻ ഡോസ് കൂടി സംസ്ഥാനത്തിന് ആവശ്യമായുണ്ട്. ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സിൻ ലഭിച്ചു. അടുത്ത ദിവസങ്ങളിലായി കൂടുതൽ വാക്സിൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾക്ക് അഥവ മഹാമാരിയുടെ മാനദണ്ഡങ്ങൾക്ക് വില കൽപ്പിക്കാതെ മറ്റുള്ളവരെ കൂടി അപകടത്തിൽ പെടുത്തുന്ന ആളെന്നാണ് കൊവിഡിയറ്റ് എന്ന വാക്കിന്റെ അർഥം.
യോഗത്തിൽ വിവിധ വകുപ്പിലെ മന്ത്രിമാർ, ആരോഗ്യ വിദഗ്ധർ, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ പങ്കെടുക്കും.
നൂൽപ്പുഴയിൽ ആശങ്ക അവസാനിച്ചെങ്കിലും ജില്ലയിലെ മറ്റിടങ്ങളിൽ രോഗമുണ്ടെയെന്ന സംശയം ആരോഗ്യവകുപ്പിൽ നിലനിൽക്കുന്നുണ്ട്. ഇതിനാൽ ജില്ലയിലുടനീളം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്
ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ അസുഖം മാറിയെന്ന് പറയാൻ സാധിക്കില്ല. ആശുപത്രി വിടുന്ന കാര്യം സംബന്ധിച്ച തീരുമാനങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ മാറ്റുമെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ അങ്ങോളം ഇങ്ങോള ഉമ്മൻ ചാണ്ടി കോൺഗ്രസിനായി പലപ്പോഴും പര്യടനം നടത്തിയിരുന്നു.
കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ബാക് ടു ബേസിക്സ് കാമ്പയിൻ ശക്തമാക്കും. പ്രതിദിന കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.