Oommen Chandy ക്കും കോവിഡ്, മുഖ്യമന്ത്രിക്ക് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിക്കുന്നത്

രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ വിദ​ഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ മാറ്റുമെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ അങ്ങോളം ഇങ്ങോള ഉമ്മൻ ചാണ്ടി കോൺ​ഗ്രസിനായി പലപ്പോഴും പര്യടനം നടത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 8, 2021, 09:58 PM IST
  • രണ്ട് ദിവസം രോ​ഗ ലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഉമ്മൻ ചാണ്ടി.
  • രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ വിദ​ഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ മാറ്റുമെന്ന് അറിയിച്ചു.
  • തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ അങ്ങോളം ഇങ്ങോള ഉമ്മൻ ചാണ്ടി കോൺ​ഗ്രസിനായി പലപ്പോഴും പര്യടനം നടത്തിയിരുന്നു.
  • നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു.
Oommen Chandy ക്കും കോവിഡ്, മുഖ്യമന്ത്രിക്ക് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിക്കുന്നത്

Kottayam : മുഖ്യമന്ത്രി Pinarayi Vijayan പിന്നാലെ മുൻ മുഖ്യമന്ത്രി Oommen Chandy ക്കും COVID 19 സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പിന് (Kerala Assembly Election 2021) ശേഷം രണ്ട് ദിവസം രോ​ഗ ലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഉമ്മൻ ചാണ്ടി.

രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ വിദ​ഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ മാറ്റുമെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ അങ്ങോളം ഇങ്ങോള ഉമ്മൻ ചാണ്ടി കോൺ​ഗ്രസിനായി പലപ്പോഴും പര്യടനം നടത്തിയിരുന്നു.

ALSO READ : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു, ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗ ലക്ഷങ്ങൾ ഒന്നുമില്ല. കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രി ഉള്ളത്. ആദ്ദേഹത്തെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

പിണറായി വിജയന്റെ മകൾ വീണയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. 
മുഖ്യമന്ത്രിയുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ പോകാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശിച്ചു. അടയന്തരമായി പ്രത്യേക മെഡിക്കൽ ബോർഡ് രുപീകരിച്ച് മുഖ്യമന്ത്രിയുടെ ചികിത്സയെ ക്രോഡീകരിക്കും.

ALSO READ : Covid-19 വ്യാപനം അതിരൂക്ഷം; അടുത്ത മൂന്ന് ആഴ്ച നിർണായകമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്

സംസ്ഥാന ആരോഗ്യ സെക്രട്ടഖിയുടെ നേതൃത്വത്തിലാണ് ചികിത്സകൾ നിരീക്ഷിക്കും. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം നൽകിട്ടുണ്ട്. ആവശ്യനുസരണം തലസ്ഥാനത്ത് നിന്ന് വിദഗ്ധ സംഘത്തെ കോഴിക്കോട്ടേക്ക് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.  മാർച്ച് മൂന്നായിരുന്നു മുഖ്യമന്ത്രി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്.

ALSO READ : തിരഞ്ഞെടുപ്പ് കഴിഞ്ഞു, Covid നിയന്ത്രണങ്ങള്‍ ശക്തമാക്കി സംസ്ഥാനം

അതേസമയം കേരളത്തില്‍ ഇന്ന് വ്യാഴാഴ്ച 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News