ഇന്ന് രാവിലെ 11.30 മണിക്കാണ് ചടങ്ങ് ആരംഭിക്കുന്നത്. ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പകരം നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാറാണ്.
കുടമാറ്റത്തിൽ നിന്ന് തിരുവമ്പാടി ദേവസ്വം പിന്മാറി. എല്ലാ ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്ത് പ്രതീകാത്മകമായി നടത്താനാണ് യോഗത്തിൽ തീരുമാനമായത്. തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം തൃശൂർ ജില്ല കലക്ടറെ അറിയിച്ചിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
തൃശൂർ പൂരം ചടങ്ങായി മാത്രം നടത്തും. പൊതുജനങ്ങൾക്ക് പൂര പറമ്പിലേക്ക് പ്രവേശനമില്ല. തീരുമാനം പാറമേൽക്കാവ് ദേവസ്വം സ്വാഗതം ചെയ്തു. ചമയ പ്രദക്ഷണം, സാമ്പിൾ വെടിക്കെട്ട് തുടങ്ങിയ ഉണ്ടാകില്ല.
രാവിലെ പത്ത് മണിക്ക് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയിലാണ് യോഗം. യോഗത്തില്‍ ജില്ലാ കലക്ടറും ജില്ല പൊലീസ് മേധാവിയും ദേവസ്വം ഭാരവാഹികളും പങ്കെടുക്കും. ഓണ്‍ലൈന്‍ മുഖേന യോഗത്തില്‍ പങ്കെടുക്കും
ഒറ്റ ഡോസ് COVID Vaccine അല്ലെങ്കില്‍ പാസ് മതിയെന്ന് നിര്‍ദേശം പിന്‍വലിച്ച് രണ്ട് ഡോസ് വാക്സിന് സ്വീകരിക്കണമെന്ന് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.