Kozhikode : കോവിഡ് ബാധിച്ച് Kozhikode Medical College ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarayi Vijayan) നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ആശുപത്രി സൂപ്രണ്ട്. പിണറായി വിജയന്റെ അരോഗ്യ നിലയിൽ തൃപ്തികരമെന്നെ ആശുപത്രി അധികൃതർ അറയിക്കുകയും ചെയ്തു.
ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ അസുഖം മാറിയെന്ന് പറയാൻ സാധിക്കില്ല. അതിനാൽ മുഖ്യമന്ത്രി ആശുപത്രി വിടുന്ന കാര്യം സംബന്ധിച്ച തീരുമാനങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ALSO READ : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു, ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും
ഏപ്രിൽ എട്ട് വ്യാഴ്ചയായിരുന്നു മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
ALSO READ : Kerala Covid Update: കേരളത്തിൽ വീണ്ടും അതീവ രൂക്ഷമായി കോവിഡ്: 6986 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
സംസ്ഥാന ആരോഗ്യ സെക്രട്ടഖിയുടെ നേതൃത്വത്തിലാണ് ചികിത്സകൾ നിരീക്ഷിക്കും. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം നൽകിട്ടുണ്ട്. ആവശ്യനുസരണം തലസ്ഥാനത്ത് നിന്ന് വിദഗ്ധ സംഘത്തെ കോഴിക്കോട്ടേക്ക് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മാർച്ച് മൂന്നായിരുന്നു മുഖ്യമന്ത്രി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്.
അതേസമയം കേരളത്തിൽ വീണ്ടു കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്ന് സംസ്ഥാനത്ത് 6989 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...