സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊടി സുനിയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് അർജുൻ ആയങ്കി പറഞ്ഞതോടെ അന്വേഷണത്തിന്റെ ഗതി സിപിഎമ്മിന് മനസിലായി.
Love Jihad കേരളത്തിൽ ഇല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാർഹമാണെന്ന് സുരേന്ദ്രൻ അറിയിച്ചു.
ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകൾ പരാതി പറയുക? ഇവർക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാമനാട്ടുകര സംഭവം കേരളത്തെ ഞെട്ടിച്ചുവെന്നും സർക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നതെന്ന് കെ. സുരേന്ദ്രൻ കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റവന്യൂവകുപ്പിൻറെ ഉത്തരവ് സംബന്ധിച്ച് ക്യാബിനറ്റ് ചർച്ച ചെയ്തിട്ടുണ്ടോ. അല്ലാതെ ഇത് ഒരു ഉദ്യോഗസ്ഥൻ മാത്രം എടുത്ത തീരുമാനമാണോ. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ പരിഹസിച്ച് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്. കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്ക് യജമാനന്മാരോട് കൂറു തെളിയിക്കാൻ പറ്റിയ സന്ദർഭമാണ് ഇതെന്ന് അദ്ദേഹം പരിഹസിച്ചു.
കൊടകര കുഴൽപ്പണക്കവർച്ചാകേസിൽ പ്രതികളായവർ പലരും സിപിഎം പ്രവർത്തകരും മുസ്ലിംലീഗ് പ്രവർത്തകരുമെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ആരോ ഒരാളുടെ ഫോൺ സംഭാഷണത്തിൻറെ പേരിൽ ആദിവാസികൾക്കായി പ്രവർത്തിച്ച സികെ ജാനുവിനെ അപകീർത്തിപ്പെടുത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.