പാക്കിസ്ഥാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഞായറാഴ്ചയാണ് ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. ഇക്കാര്യം സർക്കുലറിലൂടെയാണ് അറിയിച്ചത്.
ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ ശുപാർശ നൽകി. ഇതോടെ പാകിസ്ഥാൻ അടുത്ത് തിരഞ്ഞെടുപ്പിലേക്ക്. തിരഞ്ഞെടുപ്പ് വരെ കാവൽ സർക്കാരായി തുടരുമെന്ന് ഇമ്രാൻ അറിയിച്ചു.
രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞ ഇമ്രാൻ ഖാൻ അവിശ്വാസപ്രമേയത്തെ നേരിടുമെന്നും പ്രഖ്യാപിച്ചു. അവസാന പന്ത് വരെ പൊരുതിയാണ് എനിക്ക് ശീലം. അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തിലും ഇതു തന്നെയാകും നടക്കുകയെന്നും ഇമ്രാൻ വ്യക്തമാക്കി.
മാർച്ച് 28നാണ് ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അന്നു മുതൽ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിൽ മെല്ലപ്പോക്ക് നയമാണ് സ്പീക്കർ സ്വീകരിച്ചിട്ടുള്ളത്.
Imran Khan Resignation അവിശ്വാസത്തിലൂടെ പുറത്തു പോകുന്നതിനുള്ള എല്ലാ സാധ്യതയും നിലനിൽക്കുമ്പോഴാണ് ഇമ്രാന്റെ പുതിയ നീക്കം.
ഇമ്രാനുമായി അടുത്ത വൃത്തങ്ങൾ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചകൾ വീണ്ടും ആരംഭിക്കണമെന്ന് കാണിച്ച് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.
രണ്ട് ദിവസം മുമ്പ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷമാണ് ഖാന് കോവിഡ് ബാധിക്കുന്നത്. 67കാരൻ ഇമ്രാൻ ഖാൻ ഈ കഴിഞ്ഞ വ്യാഴ്ചയാണ് ചൈനീസ് നിർമിത കോവിഡ് വാക്സിൻ സിനോഫാം സ്വീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.