Pakistan National Assembly: വിശ്വാസപ്രമേയ വോട്ടെടുപ്പിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയം

342 പേരുടെ അംഗബലമുള്ള പാർലമെന്റിന്റെ ലോവർ ഹൗസിൽ 178 പേരുടെ വോട്ടുകൾ നേടാൻ ഇമ്രാൻ ഖാന് സാധിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 6, 2021, 04:51 PM IST
  • പാകിസ്ഥാൻ നാഷണൽ അസ്സംബ്ലിയിൽ ശനിയാഴ്ച്ച നടത്തിയ വിശ്വാസപ്രമേയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിജയിച്ചു.
  • 342 പേരുടെ അംഗബലമുള്ള പാർലമെന്റിന്റെ ലോവർ ഹൗസിൽ 178 പേരുടെ വോട്ടുകൾ നേടാൻ ഇമ്രാൻ ഖാന് സാധിച്ചു.
  • പ്രതിപക്ഷ പാർട്ടികളുടെ അഭാവത്തിലാണ് വോട്ടെടുപ്പ് നടത്തിയത്.
  • പ്രധാന പ്രതിപക്ഷമായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതിനെ തുടർന്നാണ് പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാതെ തന്നെ വിശ്വാസ പ്രമേയ വോട്ടെടുപ്പ് നടത്തിയത്.
Pakistan National Assembly: വിശ്വാസപ്രമേയ വോട്ടെടുപ്പിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയം

Islamabad: പാകിസ്ഥാൻ (Pakisthan) നാഷണൽ അസ്സംബ്ലിയിൽ ശനിയാഴ്ച്ച നടത്തിയ വിശ്വാസപ്രമേയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിജയിച്ചു. പ്രതിപക്ഷ പാർട്ടികൾ വോട്ടെടുപ്പ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തതിനിടയിലാണ് ഇമ്രാൻ ഖാൻ വിജയം നേടിയത്. മുമ്പ് നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്ത ധനമന്ത്രി  ദയനീയമായി  പരാജപ്പെട്ടിരുന്നു. എന്നാൽ ഈ വിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വിജയിച്ചതോടെ ഇമ്രാൻ ഖാൻ (Imran Khan) സർക്കാറിന് അഭിമാനം തിരിച്ച് പിടിക്കാൻ സാധിച്ചു.

342 പേരുടെ അംഗബലമുള്ള പാർലമെന്റിന്റെ ലോവർ ഹൗസിൽ 178 പേരുടെ വോട്ടുകൾ നേടാൻ ഇമ്രാൻ ഖാന് സാധിച്ചു. പ്രസിഡന്റ് ആരിഫ് അലവിയുടെ നേതിർത്വത്തിലാണ് വോട്ടെടുപ്പ് നടത്തിയത്. ഭൂരിപക്ഷത്തിന് 172 വോട്ടുകൾ മാത്രം മതിയെന്നിരിക്കെയാണ് ഇമ്രാൻ ഖാൻ (Imran Khan) 178 വോട്ടുകൾ നേടി വിജയിച്ചത്. 

ALSO READ: Myanmar Coup : സൈന്യത്തിന്റെ നരനായാട്ട്, ജനാധിപത്യത്തിന് വേണ്ടി പ്രതിഷേധിച്ചവർക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവെപ്പ്, 4 കുട്ടികൾ ഉൾപ്പെടെ 38 പേർ മരിച്ചു

പ്രതിപക്ഷ പാർട്ടികളുടെ അഭാവത്തിലാണ് വോട്ടെടുപ്പ് നടത്തിയത്. പ്രധാന പ്രതിപക്ഷമായ പാകിസ്ഥാൻ (Pakistan) ഡെമോക്രാറ്റിക് മൂവ്മെന്റ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതിനെ തുടർന്നാണ് പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാതെ തന്നെ വിശ്വാസ പ്രമേയ വോട്ടെടുപ്പ് നടത്തിയത്. ധനമന്ത്രിയായ അബ്ദുൽ ഹഫീസ് ഷെയ്ഖ് സെനറ്റ് ഇലക്ഷനിൽ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇമ്രാൻഖാൻ വിശ്വാസ പ്രമേയം അവതരിപ്പിച്ച് വോട്ടെടുപ്പിനെ നേരിടാൻ തീരുമാനിച്ചത്.

എന്നാൽ ബുധനാഴ്ച്ച ഇലക്ഷനിൽ ധനമന്ത്രി പരാജയപ്പെട്ടപ്പോൾ തന്നെ 11 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുള്ള പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് മുൻ ക്രിക്കറ്റ് (Cricket) കളിക്കാരനായിരുന്ന പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് തയ്യാറാവാതെയാണ് പ്രധാന മന്ത്രി സ്വയം വിശ്വാസപ്രമേയ വോട്ടെടുപ്പിനെ അഭിമുഖീകരിക്കാൻ തീരുമാനിച്ചത്. 

ALSO READ: Joe Biden ന്റെ ഉപദേശക സമതിയിൽ രണ്ട് Indian വംശജകരെയും കൂടി ഉൾപ്പെടുത്തി, ഇതോടെ ബൈഡന്റെ ടീമിൽ 20 ഇന്ത്യൻ വംശജകർ

342 പേരുള്ള ലോവർ ഹൗസിൽ ആകെ 172 വോട്ടുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ഭരണപക്ഷത്തിന് ഭരണം ആരംഭിച്ചപ്പോൾ 181 പേരുടെ അംഗബലമാണ് ഉണ്ടായിരുന്നത്. എന്നാൽ ഫൈസൽ വൗഡ രാജിവെച്ചതിന് ശേഷം അത് 180 പേരായി മാറി. പ്രതിപക്ഷത്ത് ആകെ 160 പേരുടെ അംഗബലം മാത്രമാണ് ഉള്ളത്. ഒരു സീറ്റ് ആരുമില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ്.

നാഷണൽ അസംബ്ലിയിൽ പാക്കിസ്ഥാൻ ഭരിക്കുന്ന പാകിസ്ഥാൻ ടെഹ്രീക്ക് ഇ ഇൻസാഫിന് ആകെ 157 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ  ഫൈസൽ വൗഡയുടെ രാജിയോട് കൂടി അത് 156 ആയി. രാജി ഇനിയും സ്വീകരിച്ചിട്ടില്ലാത്തതിനാൽ  ഫൈസൽ വൗഡയ്ക്ക് വോട്ട് ചെയ്യാൻ അവകാശം ഉണ്ടെന്ന് ഭരണ പാർട്ടി പറഞ്ഞാലെങ്കിലും. വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപെടുകയായിരുന്നു. അതിനാൽ ഫൈസൽ വോട്ട് രേഖപ്പെടുത്തിയില്ല.

ALSO READ: China ഈ വർഷം Military Budget 6.8% ഉയർത്തുന്നു; ഈ വർഷത്തെ GDP 6% മുകളിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്

വെള്ളിയാഴ്ച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പ്രൈം മിനിസ്റ്റർ ഹൗസിൽ പാർലമെൻററി പാർട്ടികളുടെ ഒരു യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ ഭരണപക്ഷത്തുള്ള പാർട്ടികളോട് പ്രധാനമന്ത്രിയ്ക്ക് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ ഭരണപക്ഷത്ത് നിന്ന് ഒഴിവാക്കുമെന്നും പറഞ്ഞിരുന്നു. ഒരു ക്യാബിനറ്റ് അംഗം നൽകുന്ന വിവരം അനുസരിച്ച് 175 ക്യാബിനറ്റ് അംഗങ്ങൾ പ്രൈം മിനിസ്റ്റർ ഹൗസിൽ നടന്ന മീറ്റിംഗിൽ പങ്കെടുത്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക

Trending News