ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു; പ്രധാനന്ത്രിയ്ക്ക് കത്തയച്ച് Imran Khan

കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചകൾ വീണ്ടും ആരംഭിക്കണമെന്ന് കാണിച്ച് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.   

Written by - Zee Malayalam News Desk | Last Updated : Mar 31, 2021, 07:27 AM IST
  • പുതിയ അടവുമായി ഇമ്രാൻ ഖാൻ
  • ഇന്ത്യ ഉൾപ്പെടെ മറ്റ് അയൽ രാജ്യങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കത്തയച്ചു
  • കത്തിൽ ജമ്മു കശ്മീർ അടക്കമുള്ള വിഷയങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്
ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു; പ്രധാനന്ത്രിയ്ക്ക് കത്തയച്ച് Imran Khan

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ മറ്റ് അയൽ രാജ്യങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ (Imran Khan) രംഗത്ത്.  

കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചകൾ വീണ്ടും ആരംഭിക്കണമെന്ന് കാണിച്ച് ഇമ്രാൻ ഖാൻ (Imran Khan) പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. 

Also Read: Pakistan Prime Minister Imran Khan ന് കോവിഡ് സ്ഥിരീകരിച്ചു, രണ്ട് ദിവസം മുമ്പാണ് ഇമ്രാൻ ഖാൻ ചൈനീസ് വാക്സിൻ സ്വീകരിച്ചത്

കത്തിൽ ജമ്മു കശ്മീർ അടക്കമുള്ള വിഷയങ്ങൾ പ്രത്യേകം പരാമർശിച്ചാണ് ഇമ്രാൻ ഖാൻ കത്തയച്ചിരിക്കുന്നത്.  നേരത്തെ പാക് ദേശീയ ദിനത്തിൽ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) കത്തയച്ചിരുന്നു.  അതിന് നൽകിയ മറുപടി കത്തിലാണ് ഇക്കാര്യങ്ങൾ പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായി സഹകരണത്തോടെ പ്രവർത്തിക്കാൻ പാക്കിസ്ഥാനിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ജമ്മു കശ്മീർ ഉൾപ്പെടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലൂടെ ദക്ഷിണേഷ്യയിലെ സമാധാനവും സ്ഥിരതയും നിലനിർത്താൻ സാധിക്കുമെന്നതിൽ തങ്ങൾക്ക് ബോധ്യമുണ്ടെന്നും ഇമ്രാൻ ഖാൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: PAN-Aadhaar Link: 2 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ Pan Card ഉപയോഗശൂന്യമാകും! ഒപ്പം കനത്ത പിഴയും

എല്ലാ രാജ്യങ്ങളും പാക്കിസ്ഥാനെ കൈവെടിഞ്ഞുവെന്ന് ബോധ്യമായതോടെയാണ് പുതിയ അടവുമായി ഇമ്രാൻ ഖാൻ രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധാർഹമാണ്. 

എന്തായാലും അതിർത്തിയിലെ ആക്രമണങ്ങളും നുഴഞ്ഞുകയറ്റവും നിർത്താതെ ഒരു ചർച്ചയ്ക്കും ഇന്ത്യ മുൻകൈ എടുക്കില്ലെന്ന് നേരത്തെതന്നെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമായി മനസിലായതോടെയാണ് പുതിയ അടവുമായി പാക്കിസ്ഥാൻ മുന്നോട്ട് വന്നിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News