നവരാത്രിക്കായി മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ നിന്നുള്ള നടീനടന്മാർ ഒത്തുകൂടി. കല്യാൺ ജ്വല്ലേഴ്സ് ഒരുക്കിയ ഇവന്റിലാണ് താരങ്ങൾ ഒത്തു ചേർന്നത്. പൃഥ്വിരാജ്, ജയറാം, പാർവതി, നവ്യാ നായർ, അപർണ ബാലമുരളി, എംജി ശ്രീകുമാർ, ദുർഗ കൃഷ്ണ, സുപ്രിയ മേനോൻ, മാധവൻ, പ്രഭു, വിക്രം പ്രഭു, ചിമ്പു, രൺബീർ കപൂർ, നാഗാർജുന തുടങ്ങി നിരവധി താരങ്ങൾ ഇവന്റിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ദുർഗ കൃഷ്ണ.
പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. സിനിമകളിൽ അധികം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും പൂർണിമ എപ്പോഴും വലിയ തിരക്കിലാണ്. തന്റെ ബൊട്ടീക്കിന്റെ വിശേഷങ്ങളും, മക്കളുടെ കാര്യങ്ങളുമൊക്കെയായി എപ്പോഴും പൂർണിമ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് താരം.
നിരവധി ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് രശ്മിക മന്ദാന. ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമാകുന്ന ഗുഡ്ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ അമിതാഭ് ബച്ചന്റെ മകളായിട്ടാണ് താരം എത്തുന്നത്.
ബ്ലാക്ക് ഔട്ഫിറ്റിൽ സൂപ്പർ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഐശ്വര്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ലൈക്ക് ചെയ്തത്. വെൽക്കം ടു കുവൈത്ത്, വെയ്റ്റിംഗ് ചേച്ചി എന്ന് തുടങ്ങിയ കമന്റുകളാണ് നവ്യയുടെ പോസ്റ്റിന് പിന്നാലെ എത്തിയത്.
സാരിയിൽ പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജെനീലിയ ദേശ്മുഖ്. ഒരു സ്ത്രീയുടെ ഏറ്റവും നല്ല ആഭരണം അവളുടെ നാണമോ മൂക്കുത്തിയോ ആണ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 65ത്തിലധികം പേർ ഇതിനോടകം ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി കമന്റുകളും ചിത്രങ്ങൾക്ക് ലഭിച്ചു.
അപർണ ബാലമുരളിയുടെ ഏറ്റവും പുതിയ ചിത്രമാണ് സുന്ദരീ ഗാർഡൻസ്. ചിത്രം ഇന്ന് അർധരാത്രി മുതൽ (സെപ്റ്റംബർ 2) സോണി ലിവിൽ ചിത്രം സ്ട്രീമിങ് തുടങ്ങും. ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അപർണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കസവ് ഒട്ട്ഫിറ്റിലാണ് പുതിയ ഫോട്ടോഷൂട്ട്. അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്.
വിനായക ചതുർഥി ദിനത്തിലെ സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അതിഥി രവി. ധാവണി ഉടുത്ത് മുല്ലപ്പൂ ചൂടി ഒരു ട്രെഡീഷണൽ ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.
നയൻതാര - വിഘ്നേഷ് ശിവൻ താരജോഡികൾ അവധിക്കാലം ആഘോഷിക്കുകയാണ്. സ്പെയിനിലാണ് ഇരുവരും ഇപ്പോഴുള്ളത്. സ്പെയ്നിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. സ്പെയിനിലെ ഇടവഴികളിൽ പ്രണയം പങ്കിടുന്ന ചിത്രങ്ങളാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇന്ന് ഓഗസ്റ്റ് 12ന് റിലീസ് ചെയ്ത ചിത്രത്തെ നിറകയ്യടികളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്ല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. തല്ലുമാലയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള കല്ല്യാണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
ബോളിവുഡിലും സിനിമ മേഖലയിലും നിരവധി ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് താരം. ഭർത്താവ് റൺബീർ കപൂറിനൊപ്പമുള്ള ചിത്രങ്ങളും സിനിമകളുടെ വിശേഷങ്ങളും, തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്.
തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും പ്രീ വെഡ്ഡിങ് ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിഘ്നേഷും നയൻതാരയും ചിത്രങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലായി നിരവധി ആരാധകരാണ് നസ്രിയക്ക്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത നസ്രിയ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. നാനിക്കൊപ്പം അഭിനയിച്ച ആണ്ടെ സുന്ദരാനികി ആണ് നസ്രിയയുടേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. ഏറെ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രമായിരുന്നു ഇത്. ചിത്രം നെറ്റഫ്ലിക്സിലും സ്ട്രീം ചെയ്യുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.