പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. സിനിമകളിൽ അധികം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും പൂർണിമ എപ്പോഴും വലിയ തിരക്കിലാണ്. തന്റെ ബൊട്ടീക്കിന്റെ വിശേഷങ്ങളും, മക്കളുടെ കാര്യങ്ങളുമൊക്കെയായി എപ്പോഴും പൂർണിമ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് താരം.
പൂർണിമയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരത്തിന്റെ കോസ്റ്റ്യൂം എല്ലായ്പ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. ഇത്തവണ ഡ്രസ്സിനേലും ഉപരി അതിന് പൂർണിമ നൽകിയ ക്യാപ്ഷനാണ് വ്യത്യസ്തം.
ജീൻസും ഷർട്ടും അണിഞ്ഞ് നിൽക്കുന്ന ഫോട്ടോകളാണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ ജീൻസും അച്ഛന്റെ ഷർട്ടും എന്നാണ് താരം ഇതിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.