Actress Meena: നാളുകൾക്ക് ശേഷം മീനയും മകളും ഒരുമിച്ച്; ജീവിതത്തിലേക്ക് തിരിച്ചു വരൂ എന്ന് ആരാധകർ

ഭർത്താവിന്റെ മരണശേഷം സോഷ്യൽ മീഡിയയിലും പൊതുവേദികളിലും സിനിമകളിലും ഒന്നും മീന സജീവമല്ല. 

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 12:12 PM IST
  • പിങ്ക് ചുരിദാറിൽ മുടി കെട്ടിയായിരുന്നു മീന ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
  • കുടുംബസമേതം കൂട്ടുകാരികൾക്കൊപ്പം ഉണ്ടായിരുന്നു.
  • സന്തോഷിച്ച് ആശ്വസിപ്പിച്ചാണ് ഒടുവിൽ കൂട്ടുകാരികൾ തിരിച്ചുമടങ്ങിയത്.
Actress Meena: നാളുകൾക്ക് ശേഷം മീനയും മകളും ഒരുമിച്ച്; ജീവിതത്തിലേക്ക് തിരിച്ചു വരൂ എന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളത്തിൽ മീന ചെയ്ത വേഷങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നതാണ്. മീനയ്ക്ക് കുറച്ച് നാളുകൾക്ക് മുൻപ് ജീവിതത്തിൽ വിഷമഘട്ടം നിറഞ്ഞ സമയമായിരുന്നു. ജൂണ് 28 ന് തന്റെ പ്രിയ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. സോഫ്റ്റ് വെയർ എഞ്ചിനിയർ കൂടിയായ വിദ്യാസാഗർ ശ്വാസകോശത്തിൽ ഗുരുതരമായ രോഗബാധയെ തുടർന്നായിരുന്നു മരണപ്പെട്ടത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ മീന ഒട്ടും ആക്റ്റീവ് അല്ലായിരുന്നു.

കുറച്ച് നാളുകൾക്ക് മുൻപാണ് തന്റെ പ്രിയ സുഹൃത്തുക്കൾ മീനയെ കാണാൻ ഒത്തുകൂടിയത്. അതിന് ശേഷം പുഞ്ചിരിക്കുന്ന മീനയെ പിന്നീട് കാണാൻ സാധിച്ചെങ്കിലും ഉള്ളിൽ നിറയെ സങ്കടം മാത്രമാണ്. ഇപ്പോഴിതാ മകളോടൊപ്പമുള്ള മീനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീനയുടെ ഫാൻ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെ മരണത്തിന് ശേഷം ആദ്യമായിട്ടാണ് മീനയുടെ മകൾ ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. ചിരിച്ച മുഖത്തോടെയാണ് മീനയും മകളും ഒരുമിച്ച് ഇരിക്കുന്നത്.

ഇരുവരും ഒരുപോലെയുള്ള ഡയമണ്ട് മാല ധരിച്ചാണ് ചിത്രത്തിലുള്ളത്. "ലൈക് മദർ ലൈക് ഡോട്ടർ"എന്ന അടിക്കുറിപ്പോടെയാണ് മീന ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവരുടെ വിശേഷം അറിയാൻ കമന്റ് ചെയ്തത്. ജീവിതത്തിലേക്ക് രണ്ട് പേരും തിരിച്ചു വരു എന്ന കമന്റാണ് ആരാധകർ പറയുന്നത്. അത്രമാത്രം മീനയുടെ കുടുംബത്തെ ആരാധകർ സ്നേഹിക്കുന്നു. 

Also Read: Sundari Gardens Movie Trailer: "ഒന്ന് ഉറങ്ങിയാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ"; സുന്ദരീ ഗാർഡൻസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം സെപ്റ്റംബർ 2 ന്

 

ഭർത്താവിന്റെ മരണശേഷം സോഷ്യൽ മീഡിയയിലും പൊതുവേദികളിലും സിനിമകളിലും ഒന്നും മീന സജീവമല്ല. കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് സുഹൃത്തുക്കൾ വന്നപ്പോഴും മീന ജീവിതത്തിലേക്ക് തിരിച്ച് വരാൻ തുടങ്ങിയതെ ഉള്ളു.  എന്നാൽ തന്റെ സന്തോഷത്തിന് വേണ്ടി കൂട്ടുകാരികൾ ഒരുമിച്ച് വന്നപ്പോൾ മീനയ്ക്ക് ആ സന്തോഷം പറയാണ്ടിരിക്കാൻ വയ്യാതെയായി. ചിത്രങ്ങളിൽ ഒരു ചെറു പുഞ്ചിരിയോടെ മീനയെ കാണാം. കൂട്ടുകാരികളൊക്കെയായി ഒരുമിച്ച് എടുത്ത ചിത്രങ്ങൾ ആരാധകരെയും സന്തോഷത്തിലാക്കി. ആശ്വാസ വാക്കുകൾ നിറഞ്ഞ കമന്റുകളാണ് മീനയ്ക്ക് വരുന്നത്. 'ഇനി സന്തോഷമായി ഇരിക്കൂ', ' എല്ലാവരും കൂടെ ഉണ്ട്' തുടങ്ങിയ ആശ്വാസ വാക്കുകൾ കമന്റ് ബോക്സുകളിൽ നിറയുകയാണ്.

പിങ്ക് ചുരിദാറിൽ മുടി കെട്ടിയായിരുന്നു മീന ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കുടുംബസമേതം കൂട്ടുകാരികൾക്കൊപ്പം ഉണ്ടായിരുന്നു. സന്തോഷിച്ച് ആശ്വസിപ്പിച്ചാണ് ഒടുവിൽ കൂട്ടുകാരികൾ തിരിച്ചുമടങ്ങിയത്. ഈ പുതിയ ചിത്രത്തിൽ കറുത്ത ടോപ്പിൽ മീനയും പിങ്ക് ഡ്രെസ്സിലാണ് മകളെയും കാണാൻ സാധിക്കുന്നത്. നിരവധി ആരാധകരുടെ സ്നേഹം ഇപ്പോഴും മീനയ്ക്ക് കൂട്ടുണ്ട്. ഇനി വരാനിരിക്കുന്ന ദൃശ്യം 3ൽ മീനയെ മലയാളി പ്രേക്ഷകർക്ക് വീണ്ടും ഉടനെ കാണാൻ സാധിക്കും. 

2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്. മീനയുടെ ദുഃഖത്തിൽ ഒരിക്കൽ പോലും തനിച്ചാക്കാതെയാണ് സുഹൃത്തുക്കൾ കൊണ്ട് നടക്കുന്നത്. എപ്പോഴും ചേർത്ത് നിർത്തി സമാധാനിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. പ്രഭു ദേവ നടത്തിയ പാർട്ടിയിലും സുഹൃത്തുക്കൾ എല്ലാവരും ചേർന്ന സമയത്തും മീന ഉണ്ടായിരുന്നു. ഇതുപോലെ ജീവിതത്തിൽ എല്ലാ സന്തോഷത്തോടെയും തിരിച്ചു വരണം എന്ന ആഗ്രഹമാണ് ആരാധകർക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News