നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി. ശ്രുതി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കല്യാണ ചിത്രവും വീഡിയോയും ശ്രുതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ജസ്റ്റ് മാരീഡ്' എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ചാണ് ഇവരുടെ വിവഹം നടന്നത്. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
'കരിക്ക്' എന്ന വെബ് സീരീസിലൂടെയാണ് ശ്രുതി മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. തുടർന്ന് ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂൺ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവറാണ് ശ്രുതിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ ഒരു പ്രധാന വേഷമായിരുന്നു ശ്രുതിയുടേത്. 'പാൽതു ജാൻവർ' സിനിമയുടെ സംവിധായകനാണ് ശ്രുതിയുടെ വരൻ സംഗീത്. സംഗീതിന്റെ ആദ്യ സിനിമയാണ് 'പാൽതു ജാൻവർ'. ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ഇരുവരുടേയും വിവാഹ വിശേഷങ്ങളും തയ്യാറെടുപ്പുകളും ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. സേവ് ദി ഡേറ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
Thallumala Movie: നെറ്റ്ഫ്ലിക്സിൽ അടി തുടങ്ങി; ടൊവിനോയുടെ 'തല്ലുമാല' സ്ട്രീമിങ് ആരംഭിച്ചു
തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ ടൊവിനോ തോമസിന്റെ തല്ലുമാല നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി. സെപ്റ്റംബർ 11 മുതൽ തല്ലുമാല സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് നേരത്തെ അറിയിച്ചിരുന്നു. തിയേറ്ററുകളിൽ വമ്പൻ ഹിറ്റ് ആയി മാറിയ ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും പിന്നീട് വമ്പൻ ഹിറ്റായി മാറുകയായിരുന്നു. ചിത്രത്തിലെ പാട്ടുകൾ ഈ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒപ്പം സിനിമയുടെ മേക്കിംഗും പ്രേക്ഷകർ എടുത്ത് പറയുന്ന കാര്യങ്ങളിൽ ഒന്നാണ്. തല്ലുകളുടെ ഒരു മാല തന്നെയാണ് ചിത്രം. ചിത്രത്തിലെ തിയേറ്റർ ഫൈറ്റ് സീനിന്റെ മേക്കിംഗ് വീഡിയോ വൈറലായി മാറിയിരുന്നു. റിപ്പീറ്റ് വാല്യൂ ഉള്ള പടമാണ് തല്ലുമാല എന്നാണ് എല്ലാവരുടെയും അഭിപ്രായം.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല. ടൊവീനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ചിത്രത്തിലെ ഓളെ മെലഡി എന്ന ഗാനം വൻ ഹിറ്റ് ആയി മാറിയിരുന്നു. നടൻ സലിംകുമാറും ഗാനത്തിലെ ചില ഭാഗങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുഹ്സിൻ പെരാരി തന്നെയാണ്. ഹരിചരൺ ശേഷാദ്രി, ബെന്നി ദയാൽ, സലിം കുമാർ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. സിത്താറും തബലയും ഡോലക്കുമായി വളരെ ഗംഭീരമായി ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജിംഷി ഖാലിദാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...