ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിയ്ക്കൊടിവില് മഹാരാഷ്ട്രയില്‍ അധികാരം നേടി BJP. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഭാരതീയ ജനതാ പാർട്ടി (BJP) നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് വൈകിട്ട് 7 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ പതനത്തിന്റെ വക്കിലാണ്. വ്യാഴാഴ്ച, ജോണ്‍ 30 ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ കലുഷിതമാവുകയാണ്. ഇതിനിടെ BJPയും പരസ്യമായി രംഗത്തിറങ്ങിയതോടെ ഉദ്ധവ് സര്‍ക്കാരിന്റെ പതനം ഏറെക്കുറെ ഉറപ്പായി.
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ശിവസേനയുടെ പ്രമുഖ നേതാവായ സഞ്ജയ് റൗതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്, തിങ്കളാഴ്ചയാണ് നോട്ടീസ് അയച്ചത്.
മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ശിവസേനയുടെ 15 വിമത എംഎൽഎമാർക്ക് കേന്ദ്ര സർക്കാർ Y+ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചു.
Maharashtra Political Crisis മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ഇന്നലെ ജൂൺ 23ന് അടിയന്തരമായി ന്യൂ ഡൽഹിക്ക് തിരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണ് ഫട്നാവിസിന്റെ അടിയന്തര യാത്ര.
Maharashtra Political Crisis ഇന്ന് ജൂൺ 22ന് ഉച്ചയ്ക്ക് മന്ത്രിസഭയോഗം കൂടാനിരിക്കെയാണ് റൗത്തിന്റെ ട്വീറ്റ്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന അറിയിച്ചു.
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ശേഷിക്കേ ആണ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.