Maharashtra Political Crisis: മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ് നാടകത്തിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ കോടികള്‍ സമ്പാദിച്ചിരിയ്ക്കുകയാണ് ഗുവാഹത്തിയില്‍ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂ..!!
അസമിലെ മോശം കാലാവസ്ഥമൂലം ബിസിനസ് കുറഞ്ഞിരിയ്ക്കുന്ന അവസരത്തിലാണ് ഹോട്ടലിന് ലോട്ടറി അടിയ്ക്കുന്നത്. ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ വിമത എംഎല്‍എമാരുമായി അവിടെയെത്തിയതോടെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉണര്‍ന്നു.
രാഷ്ട്രീയ നാടകത്തിനായി എംഎൽഎമാരെ ഒളിപ്പിക്കാൻ 7 ദിവസത്തേക്ക് 70 മുറികളാണ് ബുക്ക് ചെയ്തിരിയ്ക്കുന്നത്....!! എന്നാല്‍, ആരാണ് മുറികള്‍ ബുക്ക് ചെയ്തത് എന്നും പണമിടപാടുകള്‍ ആരാണ് നടത്തുന്നത് എന്നും വ്യക്തമല്ല. എന്നാല്‍, ഒരു കാര്യം വ്യക്തമാണ്, മഹാരാഷ്ട്രയിലെ മഹാ വികാസ് ആഘാഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിവസവും ചിലവഴിക്കപ്പെടുന്നത് കോടികളാണ്...!!
Also Read: Maharashtra Crisis : ഇനി ഓപ്പറേഷൻ താമര?; വിമതർക്ക് ബിജെപി നിയമസഹായം ഉറപ്പാക്കും
വിമത ശിവസേന എംഎല്‍എമാര്‍ക്കായി 70 മുറികളാണ് ഇതുവരെ ബുക്ക് ചെയ്തിരിയ്ക്കുന്നത്.
സൂചനകള്‍ അനുസരിച്ച് 7 ദിവസത്തേയ്ക്കാണ് മുറികള്‍ ബുക്ക് ചെയ്തിരിയ്ക്കുന്നത്. ഇതിനായി ഏകനാഥ് ഷിൻഡെ ചിലവഴിച്ചത് 56 ലക്ഷം രൂപയാണ്...!!
ഇത് മുറി വാടക മാത്രമാണ്. ഇതുകൂടാതെ, ഇവരുടെ ഭക്ഷണത്തിനും മറ്റ് ആഡംബര സുഖസൗകര്യങ്ങള്‍ക്കുമായി ദിവസവും ചിലവഴിയ്ക്കുന്നത് ലക്ഷങ്ങളാണ്... പുറത്തുവന്ന ഏകദേശ കണക്ക് 8 ലക്ഷം രൂപയാണ്. അതായത്, രാഷ്ട്രീയ നാടകത്തിന് ഏകനാഥ് ഷിൻഡെ ചിലവിടുന്നത് കോടികളാണ്... ചാർട്ടേഡ് ഫ്ലൈറ്റുകളുടെ തുകയും എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്കുള്ള കാർ നിരക്കും ഇതിനു പുറമെയാണ്... അതുകൂടാതെ, മറ്റ് ചിലവുകളും ഉണ്ട്.
ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് NH 37 നിലൂടെ ഏകദേശം അര മണിക്കൂർ സഞ്ചരിച്ചാല്‍ ഗുവാഹത്തിയിലെ ഏറ്റവും ആഡംബര ഹോട്ടലുകളിലൊന്നായ 'റാഡിസൺ ബ്ലൂ'വിൽഎത്തിച്ചേരാം. ഈ മനോഹര ഹോട്ടല്‍ ഇപ്പോള്‍ രാഷ്ട്രീയ അശാന്തിയുടെ ചാണക്യനീതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ ശിവസേനയുടെ 42 എംഎൽഎമാർ താമസിക്കുന്നു. തങ്ങളെ തിരഞ്ഞടുത്ത ജനങ്ങളെ കബളിപ്പിച്ച് ആഡംബര ഹോട്ടലിലെ ജീവിതം ആസ്വദിക്കുകയാണ് ഇവര്‍...!!
ഈ ഹോട്ടലിന്‍റെ വെബ്സൈറ്റില്‍ മുറികളുടെ ലഭ്യത പരിശോധിച്ചാല്‍ എല്ലാ മുറികളും ഈ മാസം തന്നെ ബുക്ക് ചെയ്തിരിയ്ക്കുന്നതായാണ് കാണുന്നത്.
ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ നടത്തുന്ന "രാഷ്ട്രീയ ഓപ്പറേഷന്‍" ഏറെ ചിലവേറിയ ഒന്നാണ്. സൂറത്തില്‍ നിന്ന് ഗുവാഹത്തിയിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റ് ചെലവ് കുറഞ്ഞ കാര്യമല്ല. ഇത് 50 ലക്ഷം രൂപയിലധികം വരുമെന്നാണ് സൂചന.
ഒരു ചാർട്ടേഡ് വിമാനം, മൂന്ന് ആഡംബര ബസുകൾ, വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടൽ... വിമത എംഎൽഎമാരെ മഹാരാഷ്ട്രയിൽ നിന്ന് പുറത്തെത്തിക്കുന്നതിന് ഏകനാഥ് ഷിൻഡെയ്ക്ക് ചിലവഴിയ്ക്കുന്നത് കോടികളാണ്...
എന്നാല്‍, ഈ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെയില്‍ ഒളിഞ്ഞിരിയ്ക്കുന്ന ഒരേയൊരു രഹസ്യം... ഏകനാഥ് ഷിൻഡെയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന, എല്ലാ സഹായവും നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിയ്ക്കുന്ന, എല്ലാ ആവശ്യങ്ങളും ഞൊടിയിടയില്‍ നിറവേറ്റുന്ന, പണമിടപാടുകള്‍ നിറവേറ്റുന്ന ആ ഉറവിടം....!! അത് മാത്രം രഹസ്യമാണ്....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...