Maharashtra Political Crisis: 38 എംഎല്‍എമാര്‍ തനിയ്ക്കൊപ്പം, ചിത്രം പങ്കുവച്ച് ഏകനാഥ് ഷിൻഡെ

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 03:48 PM IST
  • മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പാര്‍ട്ടി നേതാവ് സഞ്ജയ്‌ റൗത്തും മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്പിച്ചാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ വിമതര്‍ നീങ്ങുന്നത്‌.
  • തനിക്ക് പിന്തുണ പ്രഖ്യാപിച്ച് ഗുവാഹത്തി ഹോട്ടലില്‍ തങ്ങുന്ന 38 എംഎല്‍എമാരുടെ ചിത്രം ഷിൻഡെ പങ്കുവച്ചു
Maharashtra Political Crisis: 38 എംഎല്‍എമാര്‍ തനിയ്ക്കൊപ്പം, ചിത്രം പങ്കുവച്ച് ഏകനാഥ് ഷിൻഡെ

Maharashtra Political Crisis: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം അനുദിനം വഷളാവുകയാണ്. ശിവസേന,  കോണ്‍ഗ്രസ്‌,  NCP എന്നീ പാര്‍ട്ടികള്‍  ചേര്‍ന്നുള്ള മഹാ വികാസ് ആഘാഡി  സര്‍ക്കാരിനു ഭൂരിപക്ഷം നഷപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും  പാര്‍ട്ടി നേതാവ് സഞ്ജയ്‌ റൗത്തും മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്പിച്ചാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ വിമതര്‍ നീങ്ങുന്നത്‌.  അതിനിടെ, തനിക്ക് പിന്തുണ പ്രഖ്യാപിച്ച് ഗുവാഹത്തി ഹോട്ടലില്‍ തങ്ങുന്ന  38 എംഎല്‍എമാരുടെ ചിത്രം  ഷിൻഡെ പങ്കുവച്ചു.  കൂടാതെ, മുഖ്യമന്തിയുടെ ഭീഷണി തങ്ങളുടെ അടുത്ത് വിലപ്പോകില്ല എന്നും  ഷിൻഡെ വ്യക്തമാക്കി. 

Also Read: Maharashtra Political Crisis: 7 ദിവസത്തേക്ക് 70 മുറികൾ, ചിലവഴിച്ചത് 56 ലക്ഷം..!! ദിവസങ്ങള്‍ക്കുള്ളില്‍ കോടികള്‍ സമ്പാദിച്ച് ഈ പഞ്ചനക്ഷത്ര ഹോട്ടല്‍

മുഖ്യമന്തിയേയും ശിവസേനയുടെ മറ്റ് സംസ്ഥാന നേതാക്കളേയും  വെല്ലുവിളിച്ചുകൊണ്ടുള്ള നിരവധി ട്വീറ്റുകളാണ്  ഷിൻഡെ ഇതിനോടകം പങ്കുവച്ചിരിയ്ക്കുന്നത്.  അനുരഞ്ജനത്തിനുള്ള എല്ലാ സാധ്യതയും തള്ളിക്കളയുന്ന ട്വീറ്റുകളുടെ ഒരു പരമ്പരയാണ് ഷിൻഡെ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.  

അതിനിടെ,  ശക്തമായ നീക്കങ്ങളാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ നടക്കുന്നത്. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ ഏകനാഥ് ഷിൻഡെ ഉൾപ്പെടെ 16 വിമത എംഎൽഎമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നിയമസഭാ ഡെപ്യൂട്ടി സ്പീക്കർക്ക് നിവേദനം നൽകി.

Also Read:  Maharashtra Crisis : ഇനി ഓപ്പറേഷൻ താമര?; വിമതർക്ക് ബിജെപി നിയമസഹായം ഉറപ്പാക്കും

അതേസമയം, സംസ്ഥാന നിയമസഭയിലെ ശിവസേനയുടെ  നിയമസഭാ കക്ഷി നേതാവായി എംഎൽഎ അജയ് ചൗധരിയെ നിയമിക്കാനുള്ള ശിവസേനയുടെ നിർദ്ദേശം മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അംഗീകരിച്ചു. 

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്,  വിമത നേതാവ് ഏകനാഥ് ഷിൻഡെ വെള്ളിയാഴ്ച ഉച്ചയോടെ ഗുവാഹത്തിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടിരിയ്ക്കുകയാണ്. ഷിൻഡെ മുംബൈയിൽ ഡെപ്യൂട്ടി സ്പീക്കറെ കണ്ടേക്കുമെന്നാണ് സൂചന.   

മഹാ വികാസ് ആഘാഡി സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയാണ് കോണ്‍ഗ്രസും NCPയും  വാഗ്ദാനം ചെയ്യുന്നത്.  അവസാനനിമിഷം വരെ സഖ്യത്തില്‍ തുടരുമെന്നും ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ അറിയിയ്ക്കുന്നു.

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിന്‍റെ വിധി നിയമസഭയിൽ തീരുമാനിക്കപ്പെടുമെന്നും വിശ്വാസവോട്ടെടുപ്പിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ഭൂരിപക്ഷം തെളിയിക്കുമെന്നും എൻസിപി  അദ്ധ്യക്ഷന്‍ ശരദ് പവാർ പറഞ്ഞു. മഹാ വികാസ് ആഘാഡി സര്‍ക്കാരിന്‍റെ  വിധി നിയമസഭയിലാണ് തീരുമാനിക്കുക, ഗുവാഹത്തിയിലല്ല എന്നും ശരദ് പവാര്‍ പറഞ്ഞു.

തിങ്കളാഴ്ച നടന്ന മഹാരാഷ്ട്ര MLC തിരഞ്ഞെടുപ്പോടെയാണ്‌ ശിവസേനയിലെ കലഹം മറ നീക്കി പുറത്തുവന്നത്.  MLC തിരഞ്ഞെടുപ്പില്‍ ശിവസേനയിലെ 11 അംഗങ്ങള്‍ പാര്‍ട്ടി മാറി വോട്ട് നല്‍കിയതോടെ BJP യുടെ 5 സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പിന്നീട്  തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ  വിമത നേതാവ് ഏകനാഥ് ഷിൻഡെ 22 എം എല്‍ എമാര്‍ക്കൊപ്പം സൂറത്തില്‍ എത്തിയിരുന്നു. അവിടെനിന്നും പ്രത്യേക വിമാനത്തില്‍ വിമത എംഎല്‍എമാര്‍ പിന്നീട് ഗുവാഹത്തിയില്‍ എത്തിച്ചേരുകയായിരുന്നു. ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ  റാഡിസൺ ബ്ലൂവിലാണ് നേതാക്കള്‍ തങ്ങുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News