Maharashtra Political Crisis Update: അടുത്ത നീക്കം എന്ത്? ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ വിമതരുടെ നിര്‍ണ്ണായക യോഗം

അടുത്ത നിര്‍ണ്ണായക നീക്കത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍  വിമതരുടെ യോഗം ഇന്ന്.

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 10:42 AM IST
  • മഹാ വികാസ് ആഘാഡിയില്‍ നിന്നും ശിവസേനയെ രക്ഷിക്കാനാണ് തന്‍റെ ശ്രമമെന്നാണ് ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കുന്നത്.
Maharashtra Political Crisis Update: അടുത്ത നീക്കം എന്ത്? ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ വിമതരുടെ നിര്‍ണ്ണായക യോഗം

ഗുവഹത്തി: അടുത്ത നിര്‍ണ്ണായക നീക്കത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍  വിമതരുടെ യോഗം ഇന്ന്.

ഗുവാഹത്തിയിൽ ക്യാമ്പ് ചെയ്യുന്ന ശിവസേന എംഎൽഎമാർ പാർട്ടി വിട്ടിട്ടില്ലെന്ന് പറഞ്ഞതോടെ  പ്രശ്നം കൂടുതല്‍ വഷളാവുകയാണ്.  

അതേസമയം, മഹാ വികാസ് ആഘാഡിയില്‍ നിന്നും ശിവസേനയെ രക്ഷിക്കാനാണ്  തന്‍റെ ശ്രമമെന്നാണ് ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കുന്നത്.  ഇത്  യഥാര്‍ത്ഥ ശിവ സൈനികര്‍ മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു. " പ്രിയപ്പെട്ട പ്രവര്‍ത്തകരെ, മഹാ വികാസ് ആഘാഡിയുടെ  കുതന്ത്രങ്ങൾ മനസിലാക്കാൻ ശ്രമിക്കുക. എംവിഎ എന്ന പെരുമ്പാമ്പിന്‍റെ പിടിയിൽനിന്ന് ശിവസേനയേയും സേനയുടെ പ്രവർത്തകരെയും രക്ഷിക്കാനാണ് ഞാൻ പോരാടുന്നത്. ഞാന്‍ എന്‍റെ ഈ പോരാട്ടം ശിവസേന പ്രവർത്തകരുടെ താൽപ്പര്യത്തിനായി സമർപ്പിക്കുന്നു", അദ്ദേഹം ട്വീറ്റ് ചെയ്തു.

Also Read:  Maharashtra Political Crisis: 38 എംഎല്‍എമാര്‍ തനിയ്ക്കൊപ്പം, ചിത്രം പങ്കുവച്ച് ഏകനാഥ് ഷിൻഡെ
 
ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള  ശിവസേന  വിമത എംഎല്‍എമാര്‍ മഹാരാഷ്ട്ര നിയമസഭയിൽ 'ശിവസേന ബാലാസാഹേബ്' എന്ന പേരിൽ പ്രത്യേക ഗ്രൂപ്പായി പ്രവർത്തിക്കുമെന്ന് അറിയിച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ മറ്റൊരു കലഹത്തിന് തുടക്കമായിരിയ്ക്കുകയാണ്. ഇതിനിടെ, ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പേര് ഒരു സംഘടനയും ഉപയോഗിക്കരുതെന്ന് പാർട്ടി എക്സിക്യൂട്ടീവ് മുംബൈയിൽ പ്രമേയം പാസാക്കി.
 

Also Read:  Maharashtra Political Crisis: 7 ദിവസത്തേക്ക് 70 മുറികൾ, ചിലവഴിച്ചത് 56 ലക്ഷം..!! ദിവസങ്ങള്‍ക്കുള്ളില്‍ കോടികള്‍ സമ്പാദിച്ച് ഈ പഞ്ചനക്ഷത്ര ഹോട്ടല്‍

വിമത ഗ്രൂപ്പിന് അംഗീകാരം നൽകണമെന്നും ശിവസേന നിയമസഭാ കക്ഷി നേതാവായി  ഏക്‌നാഥ് ഷിൻഡെയെ നാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ നിരസിച്ചു.

ശിവസേന മുതിർന്ന നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ  വിമത നീക്കം സൃഷ്ടിച്ച പാർട്ടിയിലെ ഇപ്പോഴത്തെ കലഹം സത്യവും നുണയും തമ്മിലുള്ള പോരാട്ടമാണെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ പറഞ്ഞു. "ഞങ്ങൾ വിജയിക്കുകയും സത്യം ജയിക്കുകയും ചെയ്യും. ഇത് സത്യവും നുണയും തമ്മിലുള്ള പോരാട്ടമാണ്.” ശിവസേന ദേശീയ എക്‌സിക്യൂട്ടീവിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആദിത്യ  താക്കറെ പറഞ്ഞു,  

അതേസമയം, ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത നീക്കത്തിന് വന്‍ പിന്തുണയുമായി അദ്ദേഹത്തിന്‍റെ  മണ്ഡലത്തിലെ വോട്ടര്‍മാര്‍ രംഗത്തെത്തി. ഷിന്‍ഡെയുടെ ജന്മദേശമായ  സതാരയിലെ ദാരെ ഗ്രാമവാസികളാണ് ഷിന്‍ഡെയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. ഷിന്‍ഡെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവാണ്‌ എന്നും  അദ്ദേഹത്തിന്‍റെ ഈ നീക്കത്തിന് പിന്നില്‍ മതിയായ കാരണം ഉണ്ടാകുമെന്നും അവര്‍ എടുത്തുപറയുന്നു. കൂടാതെ, ഷിന്‍ഡെയെ മുഖ്യമന്ത്രിയായി കാണാനും അവര്‍ ആഗ്രഹിക്കുന്നു...  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News