ഇന്ന് കേരളത്തിൽ 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നാളുകൾക്ക് ശേഷം 20ന് താഴെയെത്തി. ട്രിപ്പിൾ ലോക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് 25 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ടാറ്റാ സ്റ്റീലിന്റെ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്ന പദ്ധതികളാണ് മാനേജുമെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
രണ്ടാം തരംഗം രാജ്യമൊട്ടാകെ ആഞ്ഞ് വീശുന്ന ആദ്യഘട്ടങ്ങളിൽ കോവിഡ് മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത് ഏകദേശം 30ൽ താഴെയായിരുന്നു (ഏപ്രിൽ മാസം). അത് ഇന്ന് 30 ദിവസം പിന്നിടുമ്പോൾ ഏകദേശം എട്ട് ഇരട്ടി അധികം വർധനവാണ് കോവിഡ് മരണ നിരക്കിൽ സംസ്ഥാനത്ത് ഇന്ന് ഉണ്ടായി കൊണ്ടിരിക്കുന്നത്.
കോവിഡ് മുക്തരായവരുടെ കണക്ക് ഒരു ലക്ഷത്തിനരികെയെത്തിയത് ആശ്വാസകരമായി. എന്നാൽ സംസ്ഥാനത്തെ കോവിഡ് മരണ നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയുന്നില്ല. 86,505 പേരുടെ മാത്രമാണ് സാമ്പിളാണ് പരിശോധിച്ചത്.
കേരളത്തില്‍ ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ശനിയാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.