Thiruvananthapuram : ഇന്ന് കോവിഡ് റിപ്പോർട്ട് (Kerala COVID Update) അൽപം ആശ്വാസമേകുന്നതായിരുന്നു. പ്രത്യേകിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇരുപതിനായിരത്തിന് താഴെ കോവിഡ് കേസുകൾ (COVID Cases) റിപ്പോർട്ട് ചെയ്യുന്നത്. സാധാരണയായി ഞായറാഴ്ചകളിൽ കോവിഡ് ടെസ്റ്റ് കുറയുമ്പോൾ തിങ്കളാഴ്ച വരുന്ന കണക്കിൽ അൽപ്പം കുറവ് രേഖപ്പെടുത്താറുള്ളതാണ്. പക്ഷെ ഇത്തവണ അങ്ങനെയല്ല. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ നിരക്കിലും (Kerala Test Positivity Rate) നല്ല രീതിയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 30 ശതമാനത്തിന് അരികിൽ റിപ്പോർട്ട് ചെയ്തിരുന്ന കേരളത്തിലെ TPR ഇന്ന് 20 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
കണക്കുകൾ വെച്ചു നോക്കുമ്പോൾ നമ്മുടെ സംസ്ഥാനം കോവിഡ് കേർവ് വീണ്ടും ബെൻഡ് ചെയ്യുമെന്ന് കരുതാം. പക്ഷെ അവിടെ ഒരു വിലങ്ങ് തടിയാകുന്നത് സംസ്ഥാനത്ത് ഓരോ ദിവസം ഉയർന്ന് വരുന്ന കോവിഡ് മരണത്തിന്റെ കണക്കാണ്. രണ്ടാം തരംഗം രാജ്യമൊട്ടാകെ ആഞ്ഞ് വീശുന്ന ആദ്യഘട്ടങ്ങളിൽ കോവിഡ് മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത് ഏകദേശം 30ൽ താഴെയായിരുന്നു (ഏപ്രിൽ മാസം). അത് ഇന്ന് 30 ദിവസം പിന്നിടുമ്പോൾ ഏകദേശം എട്ട് ഇരട്ടി അധികം വർധനവാണ് കോവിഡ് മരണ നിരക്കിൽ സംസ്ഥാനത്ത് ഇന്ന് ഉണ്ടായി കൊണ്ടിരിക്കുന്നത്.
നേരത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തിയതിന് ശേഷവും ഓണം കഴിഞ്ഞും 2020 സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിലെ ദിനംപ്രതിയുള്ള മരണ നിരക്ക് ആദ്യമായി 20 മുകളിലേക്കെത്തുന്നത്. അന്ന് സംസ്ഥാനത്തിന് ദിനംപ്രതിയുള്ള കോവിഡ് മരണങ്ങൾ 30ന് താഴെ പിടിച്ചുനിർത്താൻ സാധിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷവും കോവിഡ് നിരക്കിൽ വർധനവുണ്ടായിരുന്നെങ്കിൽ മരണ നിരക്ക് ഇന്നത്തെ സാഹചര്യം പോലെ ക്രമാതീതമായി ഉയർന്നിട്ടില്ലായിരുന്നു.
പിന്നീട് 2021 ജനുവരി ഫെബ്രുവരി മാസങ്ങളിൽ കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ഒരു തിരിച്ച് വരവായിരുന്നു കണക്കുകളിൽ പ്രകടമായിരുന്നത്. എന്നാൽ രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിച്ചപ്പോൾ ഇത് സംസ്ഥാനത്തെയും ബാധിക്കുകയും ചെയ്തു. ഡൽഹി തുടങ്ങിയ വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമത്തിന്റെ പേരിൽ നിരവധി പേർ മരിക്കുമ്പോഴും കേരളത്തിൽ അത്തരത്തിൽ ഒരു ആശങ്ക ഉള്ളവാകുന്നില്ലായിരുന്നു.
ALSO READ : ബ്ലാക്ക്, വൈറ്റ് ഫംഗസുകൾക്ക് പുറമെ യെല്ലോ ഫംഗസും; രാജ്യം ആശങ്കയിൽ
എന്നാൽ 2021 ഏപ്രിൽ 27ന് ശേഷം സംസ്ഥാനത്തെ കോവിഡ് മരണ നിരക്കിൽ കയറ്റം മാത്രമാണ് ഉണ്ടായിരിക്കുന്നത്. 30തിൽ നിന്ന് 40ത് ആകുകയും പിന്നീട് മെയ് മാസം എത്തിയപ്പോഴേക്കും 50-ും 100-ും പിന്നിട്ട് ഇന്ന് മെയ് 24ന് 196 കോവിഡ് മരണങ്ങഴാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നതെന്ന് കണക്കുകൾ വ്യക്യമാക്കുന്നു.
സംസ്ഥാനം നൽകുന്ന കണക്ക് അനുസരിച്ച് കേരളത്തിൽ .29 ശരാശരി കോവിഡ് മരണങ്ങളാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മരണ നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഏറ്റവും കുറവ് മലയോര സംസ്ഥാനമായ ഇടുക്കിയുമാണ്. സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ ആറ് ജില്ലകളിലാണ് കോവിഡ് മരണങ്ങൾ സംഭവിക്കുന്നത്. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരത്താകട്ടെ .63 ശതമാനമാണ് സിഎഫ്ആർ. (ഈ കണക്കുകൾ എല്ലാം മെയ് 23 വരെ അടിസ്ഥാനപ്പെടുത്തിയാണ്)
നേരത്തെ കേരളത്തിന്റെ കോവിഡ് മരണ നിരക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ പല മേഖലകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരൻ ഇക്കാര്യവുമായി ബന്ധപ്പെട്ട് സർക്കാരിനോട് സുതാര്യത ഉറപ്പ് വരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA