ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് 2021-22 സാമ്പത്തിക സർവേ (Economic Survey) പാർലമെന്റില്‍ അവതരിപ്പിക്കും.
Budget 2022: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് (Union Budget) ഫെബ്രുവരി 1 ന് അവതരിപ്പിക്കും. വലിയ പ്രതീക്ഷകളോടെയാണ് വിവിധ മേഖലകൾ ഈ ബജറ്റിനെ കാണുന്നത്. ആരോഗ്യ-ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റിൽ സർക്കാർ പ്രധാനമായും ഊന്നൽ നൽകിയത്. ഈ വർഷം കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റ് സർക്കാരിന്റെ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
Budget 2022: ഇക്കുറി രണ്ട് ഘട്ടമായാണ് കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫ്രബ്രുവരി 11 വരെ നീണ്ടു നിൽക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.
2022 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമല സീതാരാമൻ പേപ്പർ രഹിത ബജറ്റ് അവതരണം നടത്തും. ഇന്ത്യൻ ബജറ്റ് അവതരണ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ വർഷം ഈ സംവിധാനം നടപ്പിലാക്കിയത്.
ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. അതിനാൽ തന്നെ ഈ ബജറ്റിൽ ഇതിനായി കൂടുതൽ ഫണ്ടുകൾ നീക്കി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് വിതരണവും ഡിമാൻഡും തമ്മിലുള്ള വിടവ് നികത്തുകയും ബയോഡീഗ്രേഡബിൾ പാഡുകൾ രാജ്യത്ത് നിർമ്മിക്കാൻ കൂടുതൽ ഇന്ത്യൻ നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഇന്ത്യയിലെ ജനങ്ങൾക്ക് പഠനത്തിനും തൊഴിലിനും അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൽ സാങ്കേതികവിദ്യ വലിയ പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ, ഇത് വലിയ മുന്നേറ്റം നടത്താനും നവീകരിക്കാനും ടെക് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Union Budget 2022: 2014 മുതൽ പ്രധാനമന്ത്രി മോദി ഇന്ത്യ ഭരിക്കുകയാണ്. അന്നുമുതൽ ഇന്നുവരെ അദ്ദേഹം പല തരത്തിലുള്ള പാരമ്പര്യങ്ങളും മാറ്റി. അതിൽ ചില പാരമ്പര്യങ്ങൾ കേന്ദ്ര ബജറ്റുമായി (Union Budget) ബന്ധപ്പെട്ടതാണ്. ഇപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ 2022 ഫെബ്രുവരി 1 ന് രാജ്യത്തിന്റെ പൊതു ബജറ്റ് അവതരിപ്പിക്കാൻ പോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ബജറ്റിന്റെ മാറിയ പാരമ്പര്യത്തെക്കുറിച്ച് നമുക്കറിയാം...
7th Pay Commission: കൊറോണ കാലത്ത് സർക്കാർ ജീവനക്കാർക്ക് ആശ്വാസം നൽകുന്ന LTC Cash Voucher പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പ്രകാരം ജീവനക്കാർക്ക് യാത്രാ അലവൻസിന് പകരം പണം നൽകും. ഈ തുകയ്ക്ക് ഒരു നികുതിയും ഇല്ല.
Budget 2022 PM Kisan: കർഷകർക്കായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട് മോദി സർക്കാർ വലിയ പ്രഖ്യാപനം നടത്തിയേക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.