Economic Survey: ബജറ്റിന് ഒരു ദിവസം മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സർവേയുടെ പ്രാധാന്യം എന്താണെന്ന് അറിയാമോ?

  ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പായി കേന്ദ്ര  ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍  2021-22 സാമ്പത്തിക സർവേ (Economic Survey) പാർലമെന്‍റില്‍ അവതരിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 31, 2022, 10:48 AM IST
  • സാധാരണയായി ബജറ്റ് അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുന്‍പാണ് Economic Survey സഭയില്‍ അവതരിപ്പിക്കാറ്‌.
  • ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ 2021-22 വര്‍ഷത്തെ സാമ്പത്തിക സർവേ സഭയില്‍ അവതരിപ്പിക്കും.
Economic Survey: ബജറ്റിന് ഒരു ദിവസം മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സർവേയുടെ പ്രാധാന്യം എന്താണെന്ന് അറിയാമോ?

Union Budget 2022:  ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പായി കേന്ദ്ര  ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍  2021-22 സാമ്പത്തിക സർവേ (Economic Survey) പാർലമെന്‍റില്‍ അവതരിപ്പിക്കും.

സാധാരണയായി ബജറ്റ് അവതരിപ്പിക്കുന്നതിന് ഒരു ദിവസം  മുന്‍പാണ് സാമ്പത്തിക സർവേ (Economic Survey) സഭയില്‍ അവതരിപ്പിക്കാറ്‌.  ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന്  ധനകാര്യ മന്ത്രി  നിര്‍മല സീതാരാമന്‍  2021-22 വര്‍ഷത്തെ സാമ്പത്തിക സർവേ സഭയില്‍ അവതരിപ്പിക്കും.  പാർലമെന്‍റിന്‍റെ  ഇരുസഭകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ  പരമ്പരാഗത പ്രസംഗത്തിന് ശേഷമാണ് സർവേ അവതരിപ്പിക്കുക.  

Also Read:  Budget 2022: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

എന്താണ് സാമ്പത്തിക സർവേയുമായി ബന്ധപ്പെട്ട പാരമ്പര്യം?  ( (What is Economic Survey?)

സമ്പദ്‌വ്യവസ്ഥയുടെ റോഡ്‌  മാപ്പിനെക്കുറിച്ച് അറിയിക്കുന്ന ഒരു സുപ്രധാന ബജറ്റ് രേഖയാണ്  Economic Survey. യഥാർത്ഥ ബജറ്റ് അവതരണത്തിനുള്ള പാത സജ്ജമാക്കുകയാണ് Economic Survey ചെയ്യുന്നത്.  സര്‍ക്കാരിന്‍റെ   പ്രധാന വികസന പരിപാടികളുടെയും നയങ്ങളുടെയും സ്ഥിതി പങ്കിടുന്ന സാമ്പത്തിക സർവേ കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തേയും അവലോകനം ചെയ്യുന്നു. 

Also Read: Union Budget 2022: തീയതിയും സമയവും ഉൾപ്പെടെ എവിടെ, എങ്ങനെ LIVE കാണാം- അറിയാം കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും..

എന്താണ് സാമ്പത്തിക സർവേയുമായി ബന്ധപ്പെട്ട പാരമ്പര്യം?  ( (What is the tradition behind Economic Survey?)

സാമ്പത്തിക സർവേ എന്നത് ദീർഘകാലമായി പിന്തുടര്‍ന്ന് വരുന്ന ഒന്നാണ്.  സാമ്പത്തിക സർവേ (Economic Survey) 1950-51 മുതൽ അവതരിപ്പിച്ചു വരികയാണ്‌. 1964 വരെ ഇത് ബജറ്റിനൊപ്പം അവതരിപ്പിക്കുക യായിരുന്നു പതിവ്.  ശേഷമാണ്, ബജറ്റിന് ഒരു ദിവസം മുമ്പ് ധനകാര്യ മന്ത്രി  ബജറ്റിന് ഒരു ദിവസം മുന്‍പ്  സാമ്പത്തിക സർവേ (Economic Survey) അവതരിപ്പിക്കുന്നത് പതിവായത്. 

വിവിധ സാമ്പത്തിക ഘടകങ്ങളിലെ പ്രവണതകൾ വിശകലനം ചെയ്യുന്നതാണ് സാമ്പത്തിക സർവേ.  വിവിധതരം നിക്ഷേപങ്ങള്‍, മ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, സാമ്പത്തിക പരിഷ്കാരങ്ങള്‍,  വരുന്ന വർഷത്തേയ്ക്കുള്ള  സാമ്പത്തിക പ്രവചനം തുടങ്ങിവ സാമ്പത്തിക സര്‍വെയില്‍ ഉള്‍പ്പെടുന്നു.    

സാമ്പത്തിക സർവേ 2022 ൽ, വരുന്ന സാമ്പത്തിക വർഷം 9% വളർച്ച പ്രവചിച്ചേക്കുമെന്നാണു സൂചന കഴിഞ്ഞ വർഷത്തെ സർവേ അവതരണത്തിൽ ഈ സാമ്പത്തിക പ്രവചനം 11% ആയിരുന്നു.

ആരാണ് സാമ്പത്തിക സർവേ തയ്യാറാക്കുന്നത്?  (Who prepares Economic Survey?)

പരമ്പരാഗതമായി മുഖ്യ സാമ്പത്തിക  ഉപദേഷ്ടാവ് (CAG) ആണ് നിർണായക രേഖ തയ്യാറാക്കുന്നത്.  എന്നാൽ കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തിന്‍റെ കാലാവധി ഡിസംബറിൽ അവസാനിച്ചതിനാല്‍ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നത്...

കഴിഞ്ഞ ദിവസമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി.അനന്ത നാഗേശ്വരനെ നിയമിച്ചത്. സർവേ അവതരിപ്പിച്ചതിന് ശേഷം അദ്ദേഹം  വാർത്താസമ്മേളനം നടത്തും.

സാമ്പത്തിക സർവേയുടെ പ്രാധാന്യം എന്താണ്? (What is the importance of Economic Survey?) 

ബജറ്റിന് മുമ്പായി ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന  ഒന്നാണ് സാമ്പത്തിക സര്‍വേ.  അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ (ജിഡിപി) പ്രവചനമാണ് സാമ്പത്തിക സർവേ. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സുപ്രധാന ഉൾക്കാഴ്ചകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

എല്ലാ സാമ്പത്തിക സർവേയ്ക്കും ഒരു തീം ഉണ്ട്. ജീവനും ജീവനോപാധിയും സംരക്ഷിക്കുക എന്നതായിരുന്നു കഴിഞ്ഞ വർഷം വിഷയം. 2017-18ൽ സ്ത്രീശാക്തീകരണം എന്ന വിഷയമായതിനാൽ സാമ്പത്തിക സർവേ പിങ്ക് നിറത്തിലായിരുന്നു.

മഹാമാരിയുടെ ആഘാതത്തിൽ നിന്ന് രാജ്യം കരകയറുമ്പോൾ ശുഭാപ്തിവിശ്വാസത്തിന്‍റെ ഒരു തിളക്കം നടപ്പുവർഷത്തെ സാമ്പത്തിക സർവേയിൽ പ്രധാനമായി കാണുവാന്‍ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News