Indian Army Agniveers Recruitment: അഗ്നിവീര്‍ ആർമി റിക്രൂട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന പുതിയ ഘട്ടം മാനസിക പരിശോധനയാണ് (Mental Test). പുതിയ നിയമം അനുസരിച്ച് ഓരോ ഉദ്യോഗാർത്ഥിയും മാനസിക പരിശോധനയ്ക്ക് വിധേയമാകണം.
വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജൂൺ 24നാണ് രജിസ്ട്രേഷൻ തുടങ്ങിയത്. ഇതുവരെ 56,960 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ജൂലൈ 5 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസരം. ജൂലൈ അഞ്ചോടെ രജിസ്ട്രേഷന നടപടികൾ അവസാവനിക്കും.
ബിഹാറിലാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത്. പ്രതിഷേധത്തെ തുടർന്ന് രാജ്യത്താകെ 1313 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ് അറസ്റ്റിലായിരിക്കുന്നത്.
Agnipath Bharat Bandh സോഷ്യൽ മീഡിയയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് നാളെ ജൂൺ 20 തിങ്കളാഴ്ച ഭാരത് ബന്ദായിരിക്കുമെന്നുള്ള പ്രചാരണം ഉയർന്നിരുന്നു. അതിന്റെ കൂടെ പോലീസിനുള്ള ഡിജിപിയുടെ ജാഗ്രത നിർദേശവും കൂടി വന്നപ്പോൾ ആശയക്കുഴപ്പം ഇരട്ടിയാക്കി.
Agnipath Scheme Agniveer Recruitment 2022 കരസേന വിജ്ഞാപനം നാളെ പുറത്തിറക്കുമെന്ന് സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി സംയുക്ത സൈനിക വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു.
Agnipath scheme: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ പദ്ധതിയിൽ മാറ്റത്തിന് തയ്യാറായി കേന്ദ്ര സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രായപരിധി 21 ൽ നിന്നും 23 ആക്കി ഉയർത്തിയിട്ടുണ്ട്.
അഗ്നിപഥ് പദ്ധതിയെ എതിര്‍ത്ത് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികൈത്. പദ്ധതിയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും രാജ്യത്തെ യുവാക്കളുടെ നേര്‍ക്ക് അനീതി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പ്രതിഷേധം അലയടിയ്ക്കുകയാണ്. ബീഹാർ, ഡൽഹി ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ തെരുവിൽ ഇറങ്ങിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.