Agnipath Protest Update: കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയ്ക്കെതിരെ യുവാക്കള്‍ തെരുവില്‍....
സായുധ സേനയിൽ 4 വർഷത്തെ കരാർ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്ന പദ്ധതിയ്ക്കെതിരെ നിരവധി സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പദ്ധതി പ്രഖ്യാപിച്ചതോടെ ബീഹാറിലാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ബീഹാര്‍, ഹരിയാന, ഡല്‍ഹി, മധ്യ പ്രദേശ്, ഉത്തര്‍ പ്രദേശ് തുടങ്ങി 7 സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സംസ്ഥാനങ്ങളിലെ തെരുവുകളില്‍ കാണുവാന്‍ കഴിയുക രോക്ഷകുലരായ പ്രതിരോധ ഉദ്യോഗാർത്ഥികളെയാണ്.
Also Read: Agnipath scheme Age Limit: അഗ്നിപഥ് പദ്ധതിയിൽ മാറ്റത്തിന് തയ്യാറായി കേന്ദ്രം; പ്രായപരിധി ഉയർത്തി
പ്രതിഷേധം ഏറ്റവുമധികം നാശം വരുത്തിയത് റെയില്‍വേയ്ക്കാണ്. പലയിടത്തും റോഡ് ഉപരോധിച്ചാണ് വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചത്. കാർഷിക നിയമം പിൻവലിച്ചതുപോലെ ഈ പദ്ധതിയും പിൻവലിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
Also Read: Agnipath Scheme: യുവാക്കളോട് അനീതി അനുവദിക്കില്ല, അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാകേഷ് ടികൈത്
അഗ്നിപഥായി മാറി ബീഹാര്‍...!!!
ബീഹാറില്‍ സായുധ സേനയിലെ ജോലിക്കായി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി. യുവാക്കള്‍ തങ്ങളുടെ രോക്ഷം തീര്‍ത്തത് പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് മേലാണ്. ട്രെയിനുകള്‍ കത്തിയ്ക്കുകയും ട്രെയിന്‍ തടയുകയും റോഡുകളിൽ കത്തുന്ന ടയറുകൾ വലിച്ചെറിയുകയും ചെയ്താണ് യുവാക്കള്‍ രോക്ഷം തീര്‍ക്കുന്നത്. കൂടാതെ തെരുവുകളില്‍ പുഷ്-അപ്പ് അടക്കം മറ്റ് അഭ്യാസങ്ങളും നടത്തി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് പ്രതിരോധ ഉദ്യോഗാർത്ഥികള്‍.
ബീഹാറിൽ യുവാക്കള്‍ സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന് തീയിട്ടു. ദർഭംഗയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. തീവണ്ടിയുടെ നാല് ബോഗികൾ കത്തിച്ച് അക്രമികൾ തീവണ്ടി കൊള്ളയടിക്കുകയും ചെയ്തു.
അതേസമയം, തെലങ്കാനയില്‍ പ്രതിഷേധം രൂക്ഷമായി. സെക്കന്തരാബാദിൽ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...