Agnipath scheme: അഗ്നീപഥ് പൂർത്തിയാക്കുന്നവർക്ക് വമ്പൻ അവസരങ്ങൾ, എല്ലാ സേനകളിലും സംവരണം

2022-ലെ അഗ്നിപഥ് സ്കീമിന് കീഴിൽ അഗ്നീപഥ് സ്കീമിൽ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 21 വർഷത്തിൽ നിന്ന് 23 വർഷമായി നീട്ടി

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 11:46 AM IST
  • കേന്ദ്ര സേനകളിൽ 10 ശതമാനം സംവരണം
  • സംസ്ഥാന പോലീസ് ജോലികളിൽ അഗ്നിവീരന്മാർക്ക് മുൻഗണന
  • സേവന കാലയളവ് പൂർത്തിയാക്കി എത്തുന്നവർക്ക് ഫിസിക്കൽ എജ്യുക്കേഷനിൽ ക്രാഷ് കോഴ്‌സ്
Agnipath scheme: അഗ്നീപഥ് പൂർത്തിയാക്കുന്നവർക്ക് വമ്പൻ അവസരങ്ങൾ, എല്ലാ സേനകളിലും സംവരണം

ഇന്ത്യൻ സായുധ സേനകളിലേക്കുള്ള റിക്രൂട്ട്മെൻറ് പദ്ധതി അഗ്നിപഥിനെതിരെ രാജ്യമാകെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. പലയിടത്തും ട്രെയിനുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും റെയിൽവേ സ്‌റ്റേഷനുകൾ നശിപ്പിക്കുകയും ചെയ്‌തു. ഇതോടെ കേന്ദ്രവും സംസ്ഥാന സർക്കാരുകളും പ്രക്ഷോഭകരെ അനുനയിപ്പിക്കാൻ രംഗത്തെത്തി.

അഗ്‌നിവീരമാർക്കായ സർക്കാരുകൾ  ഇതുവരെ നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ 

പ്രായപരിധി ഉയർത്തി : 2022-ലെ അഗ്നിപഥ് സ്കീമിന് കീഴിൽ അഗ്നീപഥ് സ്കീമിൽ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 21 വർഷത്തിൽ നിന്ന് 23 വർഷമായി നീട്ടി. ഏറ്റവും കുറഞ്ഞ പ്രവേശന പ്രായം 17.5 വയസ്സാണ്.

ALSO READ: Agnipath Protests : ബിഹാറിൽ ബന്ദ് ആഹ്വാനം ചെയ്ത് വിദ്യാർഥി സംഘടനകൾ; പിന്തുണയുമായി ആർജെഡി

പ്രതിരോധ ജോലികളിൽ 10 ശതമാനം സംവരണം: പ്രതിരോധ മന്ത്രാലയത്തിൽ മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അഗ്നിവീരർക്ക് ജോലി നൽകാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡ്, 16 പൊതുമേഖലാ സ്ഥാപനങ്ങൾ -- HAL, BEL, BEML, BDL, GRSE, GSL, HSL, MDL, Midhani, AVNL, AWEIL, MIL, YIL, GIL, IOL, TCL എന്നിവയിലെ ജോലികൾ ഇതിൽ ഉൾപ്പെടുന്നു.

കേന്ദ്ര സേനകളിൽ 10 ശതമാനം സംവരണം: ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതുപോലെ, അഗ്നിവീർമാർക്കായി വിവിധ കേന്ദ്ര സേനകളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തി. പലസംസ്ഥാനങ്ങളും സംസ്ഥാന പോലീസ് ജോലികളിൽ അഗ്നിവീരന്മാർക്ക് മുൻഗണന പ്രഖ്യാപിച്ചു. ഇതിൽ അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക സർക്കാരുകളും ഉൾപ്പെടുന്നു.

ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ ജോലികൾ: സേവന കാലയളവ് പൂർത്തിയാക്കി എത്തുന്നവർക്ക് ഫിസിക്കൽ എജ്യുക്കേഷനിൽ ക്രാഷ് കോഴ്‌സ് നൽകുമെന്നും ഇവരെ കായികാധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും പറഞ്ഞു. ഇത്തരത്തിലുള്ള 15 ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ട്.

ALSO READ : Agnipath Protests : അഗ്നിപഥ് പ്രതിഷേധം; ഹരിയാനയിൽ ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ നിർത്തലാക്കി

മർച്ചന്റ് നേവി: സേവന കാലാവധി അവസാനിച്ചതിന് ശേഷം മർച്ചന്റ് നേവിയിലേക്കും അഗ്നിവീരുകളെ ഉൾപ്പെടുത്തുന്നതിന് ഇന്ത്യൻ നേവിയുമായി ചേർന്ന് ഡിജി ഷിപ്പിംഗ് ഒരു പുതിയ സംവിധാനം ആരംഭിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News