വാട്ട്സ് ആപ്പ് വെബിൽ ഉടൻ തന്നെ വോയ്‌സ്, വീഡിയോ കാളുകൾ ചെയ്യാനുള്ള സൗകര്യം ഉടൻ എത്തിക്കുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. ഘട്ടം ഘട്ടമായി ആണ് ഈ സൗകര്യം പുറത്തിറക്കുന്നതെന്നും വാട്ട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. അതായത് ഇപ്പോൾ നിങ്ങൾക്ക് കാളിങിനുള്ള സൗകര്യം ലഭിച്ചിട്ടില്ലെങ്കിൽ ഉടൻ തന്നെ ലഭിക്കുന്നതായിരിക്കും.
കുറച്ച് നാളുകൾക്ക് മുമ്പ് തന്നെ വാട്ട്സ്ആപ്പ് വെബിൽ കാളിങ് സൗകര്യങ്ങൾ പരീക്ഷിക്കാൻ ആരംഭിച്ചിരുന്നു. 2020 ഒക്ടോബറിലാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്കായി കോളിംഗ് ഫീച്ചറുകൾ ഒരുക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഇതിനോടകം തന്നെ എത്തിക്കാൻ ആരംഭിച്ച് കഴിഞ്ഞു. വെബ്, ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ കോളിങ് ഫീച്ചർ ഒരുക്കുന്നതോടെ സൂം, സ്കൈപ്പ്, മൈക്രോസോഫ്റ്റ് ടീമുകൾ, ഗൂഗിൾ മീറ്റ് തുടങ്ങിയ വീഡിയോ കോളിങ് പ്ലാറ്റ്‌ഫോമുകൾക്ക് വാട്ട്സ്ആപ്പ് പ്രധാന എതിരാളിയാകാൻ സാധ്യതയുണ്ടന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഉടൻ തന്നെ ഗ്രൂപ്പ് കാളിനുള്ള സൗകര്യവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: Jio Plans|ഇത്രയും അൺലിമിറ്റഡ് പ്ലാനുകളുണ്ടോ ജിയോക്ക് അറിയാത്തവരുണ്ടെങ്കിൽ
വാട്ട്സ്ആപ്പ് വെബിൽ കാളുകൾ വിളിക്കേണ്ടതെങ്ങനെ?
വാട്ട്സ്ആപ്പ് ഔദ്യോഗികമായി ഈ ഫീച്ചർ എപ്പോഴാണ് എത്തിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടില്ല. നിങ്ങൾ നിങ്ങളുടെ വാട്ട്സ്ആപ്പ് വെബ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്താൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളു. ഈ സൗകര്യം എത്തുമ്പോൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?
സ്റ്റെപ് 1 : ഡെസ്ക്‌ടോപ്പിൽ വാട്ട്സ്ആപ്പ് ഡൗൺലോഡ് ചെയ്യുകയോ, അല്ലെങ്കിൽ വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുകയോ ചെയ്യണം
സ്റ്റെപ് 2 : നിങ്ങളുടെ ഫോണിലെ വാട്ട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യുക.
സ്റ്റെപ് 3 : നിങ്ങൾക്ക് വിളിക്കാൻ താത്പര്യമുള്ള അക്കൗണ്ട് തെരഞ്ഞെടുത്ത് വോയ്‌സ് കാൾ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...