5G Network : ഡിജിറ്റൽ രംഗത്ത് വൻ കുതിപ്പുമായി ഇന്ത്യ: 5 ജിയെ കുറിച്ച് അറിയേണ്ടതെല്ലാം

5G Network  : ഉയർന്ന മൾട്ടി - ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, അൾട്രാ ലോ ലേറ്റൻസി, കൂടുതൽ വിശ്വാസ്യത, വമ്പിച്ച നെറ്റ്‌വർക്ക് കപ്പാസിറ്റി, വർദ്ധിച്ച ലഭ്യത, യൂണിഫോം ഉപയോക്തൃ അനുഭവം എന്നിവ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ 5G വയർലെസ് സാങ്കേതികവിദ്യയിലൂടെ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 12:11 PM IST
  • മെഷീനുകൾ, ഒബ്‌ജക്റ്റുകൾ, ഉപകരണങ്ങൾ എന്നിവയുൾപ്പടെ എല്ലാവരേയും എല്ലാറ്റിനെയും ഒരുമിച്ച് ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ തരം നെറ്റ്‌വർക്കാണ് 5G പ്രാപ്തമാക്കുന്നത്.
  • ഉയർന്ന മൾട്ടി - ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, അൾട്രാ ലോ ലേറ്റൻസി, കൂടുതൽ വിശ്വാസ്യത, വമ്പിച്ച നെറ്റ്‌വർക്ക് കപ്പാസിറ്റി, വർദ്ധിച്ച ലഭ്യത, യൂണിഫോം ഉപയോക്തൃ അനുഭവം എന്നിവ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ 5G വയർലെസ് സാങ്കേതികവിദ്യയിലൂടെ സാധിക്കും.
  • ഉയർന്ന ഡാറ്റ വേഗതയും മികച്ച നെറ്റ്‌വർക്ക് വിശ്വാസ്യതയും ഉള്ളതിനാൽ, 5G ബിസിനസ്സുകളിൽ വലിയ സ്വാധീനം ചെലുത്തും.
5G Network : ഡിജിറ്റൽ രംഗത്ത് വൻ കുതിപ്പുമായി ഇന്ത്യ: 5 ജിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഡിജിറ്റൽ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യ. അതിൽ പ്രധാനം  5G നെറ്റ്‌വർക്ക് സേവനമാണ്. സ്പെക്ട്രം ലേല നടപടികൾ ആഗസ്റ്റിൽ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലേലം പൂർത്തിയാകുന്നതോടെ  5ജി സേവനം ആരംഭിക്കുമെന്നുമാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാകും 5ജി സേവനം ലഭ്യമാകുക. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഗുരുഗ്രാം, ചണ്ഡീഗഡ്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ജാംനഗര്‍, ഹൈദരാബാദ്, പൂനെ, ലഖ്നൗ, ഗാന്ധിനഗര്‍ എന്നിവയാണ് ആ നഗരങ്ങൾ. 

5 ജിയും അതിന്റെ പ്രത്യേകതകളും

അഞ്ചാം തലമുറ മൊബൈൽ നെറ്റ്‌വർക്കാണ് 5G. 1G, 2G, 3G, 4G നെറ്റ്‌വർക്കുകൾക്ക് ശേഷം ഇത് ഒരു പുതിയ ആഗോള വയർലെസ് സ്റ്റാൻഡേർഡാണ്. മെഷീനുകൾ, ഒബ്‌ജക്റ്റുകൾ, ഉപകരണങ്ങൾ എന്നിവയുൾപ്പടെ എല്ലാവരേയും എല്ലാറ്റിനെയും ഒരുമിച്ച് ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ തരം നെറ്റ്‌വർക്കാണ് 5G പ്രാപ്തമാക്കുന്നത്.  ഉയർന്ന മൾട്ടി - ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, അൾട്രാ ലോ ലേറ്റൻസി, കൂടുതൽ വിശ്വാസ്യത, വമ്പിച്ച നെറ്റ്‌വർക്ക് കപ്പാസിറ്റി, വർദ്ധിച്ച ലഭ്യത, യൂണിഫോം ഉപയോക്തൃ അനുഭവം എന്നിവ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ 5G വയർലെസ് സാങ്കേതികവിദ്യയിലൂടെ സാധിക്കും. ഉയർന്ന പ്രകടനവും മെച്ചപ്പെട്ട കാര്യക്ഷമതയും പുതിയ ഉപയോക്തൃ അനുഭവങ്ങളെ ശാക്തീകരിക്കുകയും പുതിയ വ്യവസായങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുമെന്നതും 5ജിയുടെ നേട്ടമാണ്. 

ALSO READ: Airtel Bumper Offer: മൊബൈൽ റീചാർജിന് 25% ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ച് എയർടെൽ..!! എങ്ങിനെ നേടാം

ഉപഭോക്താക്കളുടെ  5 G ഉപയോഗം ഏങ്ങനെ?

2022-ൽ ഒരു ശരാശരി ഇന്റർനെറ്റ് ഉപഭോക്താവ് അവരുടെ സ്‌മാർട്ട്‌ഫോണിൽ പ്രതിമാസം 11 ജിബി ഡാറ്റ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. മീഡിയയുടെയും വിനോദത്തിന്റെയും ഉറവിടമായി  മൊബൈൽ മാറി.  വീഡിയോ ട്രാഫിക്കിലെ സ്‌ഫോടനാത്മകമായ വളർച്ചയാണ് ഇതിന് കാരണം. അതോടൊപ്പം നിലവിൽ  വീഡിയോ സ്ട്രീമിംഗ്, റൈഡ് ഷെയറിംഗ്, ഫുഡ് ഡെലിവറി തുടങ്ങിയ സേവനങ്ങൾ മൊബൈൽ ആപ്പ് വ്യവസായത്തിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയിട്ടുണ്ട് . ഇവ 4G ഡാറ്റ ഉപയോഗിക്കുന്ന രീതി പൂർണ്ണമായും മാറാനും കാരണമായി.

5G ബിസിനസ് മേഖലയിൽ ?

ഉയർന്ന ഡാറ്റ വേഗതയും മികച്ച നെറ്റ്‌വർക്ക് വിശ്വാസ്യതയും ഉള്ളതിനാൽ, 5G ബിസിനസ്സുകളിൽ വലിയ സ്വാധീനം ചെലുത്തും. 5G യുടെ പ്രയോജനങ്ങൾ ബിസിനസ്സുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങളിലേക്ക് വേഗത്തിലുള്ള ആക്സസ് നൽകുകയും ചെയ്യും. ചില ബിസിനസുകൾക്ക് 5G നെറ്റ്‌വർക്ക് പൂർണ്ണമായും ഉപയോഗിക്കാൻ കഴിയും. പ്രത്യേകിച്ച് നെറ്റ്‌വർക്കിന് ഉയർന്ന വേഗത, കുറഞ്ഞ ലേറ്റൻസി, നെറ്റ്‌വർക്ക് കപ്പാസിറ്റി എന്നിവ ആവശ്യമുള്ള ബിസിനസ്സുകൾ. ഉദാഹരണത്തിന്, ഉൽപ്പാദനക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കാനാവശ്യമായ വ്യാവസായിക ഇഥർനെറ്റ് പ്രവർത്തിപ്പിക്കാൻ സ്മാർട്ട് ഫാക്ടറികൾക്ക് 5G ഉപയോഗിക്കാം. വലിയ ടവറുകൾ ഒഴിവാക്കാമെന്നതാണ് 5ജിയുടെ മറ്റൊരു പ്രത്യേകത. 

5ജി സേവനത്തിന് കനത്ത വില നൽകേണ്ടി വരുമോ?

5ജി സേവനത്തിന്റെ വിലയുടെ കാര്യത്തിൽ വിശദീകരണങ്ങൾ ഇനിയും പുറത്തവിട്ടിട്ടില്ല. എങ്കിലും കൂടുതൽ സബ്സ്ക്രൈബർമാരെ ആകർഷിക്കുന്നതിനും അപ്ഗ്രേഡുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 4ജി താരിഫുകൾക്ക് സമാനമോ കുറവോ ആയിരിക്കും 5ജി നിരക്കുകൾ എന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിലെ കുതിപ്പിന് 5ജി സേവനം കരുത്തു നൽകുമെന്നുറപ്പാണ്. 

5G വേണമെങ്കിൽ ഒരു പുതിയ ഫോൺ ആവശ്യമുണ്ടോ?

ഈ ചോദ്യമാണ് നിങ്ങളുടെ മനസിലെങ്കിൽ അതേ എന്ന് തന്നെയാണ് ഉത്തരം.  നെറ്റ്‌വർക്ക് ഉപയോഗിക്കാൻ കഴിയണമെങ്കിൽ 5G സപ്പോർട്ട് ചെയ്യുന്ന ഒരു പുതിയ സ്മാർട്ട്‌ഫോൺ ആവശ്യമാണ്. 5G പിന്തുണയ്‌ക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി പുതിയ മൊബൈൽ ഫോണുകൾ ലഭ്യമാണ്.  5G റോൾഔട്ട് ടൈംലൈൻ പുരോഗമിക്കുമ്പോൾ, 5G സാങ്കേതികവിദ്യയും 5G അനുയോജ്യമായ ഉപകരണങ്ങളും കൂടുതൽ മുഖ്യധാരയായി മാറുമ്പോൾ കൂടുതൽ സ്മാർട്ട്ഫോണുകളും കാരിയർ സബ്സ്ക്രിപ്ഷനുകളും ലഭ്യമാകും. നിലവിൽ 13 5G ബാൻഡുകൾ സപ്പോർട്ടുകൾ ചെയ്യുന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാണ്.

Trending News