വാഷിങ്ടണ്‍: കോവിഡ് (Covid19) വ്യാപനം അതി രൂക്ഷമായ ഘട്ടത്തിൽ ഇന്ത്യക്ക് സഹായ വാഗ്ദാനം നൽകി ട്വിറ്റർ. 15 മില്യണ്‍ ഡോളര്‍(110 കോടി രൂപ) ഇന്ത്യക്ക് കോവിഡ് പ്രതിരോധത്തിനായി നല്‍കുമെന്ന് ട്വീറ്റര്‍ സി ഇ ഒ ജാക് ഡൊറോസി അറിയിച്ചു.
കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ എന്നീ മൂന്ന് എന്‍ ജി ഒകള്‍ക്കായിരിക്കും ട്വിറ്റർ (Twitter) പണം കൈമാറുക ഇതിൽ കെയറിന് 10 മില്യണ്‍ ഡോളറും മറ്റ് രണ്ട് സംഘടനകള്‍ക്കുമായി 2.5 മില്യണ്‍ ഡോളര്‍ വീതമാവും ട്വിറ്റർ നൽകുക.
കോവിഡ് സഹായത്തിന് ട്വിറ്ററിനോട് സേവ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് നന്ദി അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഇതുവരെ 17.5 മില്യണ്‍ ഡോളര്‍ സ്വരൂപിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
Also Read: ഡെന്നീസുമായുള്ള ആത്മബന്ധം എത്ര പറഞ്ഞാലും തീരില്ല: മോഹൻലാൽ
ദാരിദ്ര നിര്‍മാജ്ജനത്തിന് പ്രവര്‍ത്തിക്കുന്ന സംഘടനയായ കെയര്‍ ട്വിറ്റര്‍ നല്‍കുന്ന പണം കോവിഡ് കെയര്‍ സെന്ററുകള്‍ നിര്‍മിക്കാനും ഓക്‌സിജന്‍ എത്തിക്കാനും മുന്‍നിര പോരാളികള്‍ക്ക് പി പി ഇ കിറ്റ് ഉള്‍പെടെയുള്ള അവശ്യ വസ്തുക്കള്‍ വാങ്ങാനും ഉപയോഗിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.