ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്.
ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. എന്നാലോ, ചുണ്ടുകൾ അമിതമായി വരണ്ട് പോവുക, തൊലി പൊളിഞ്ഞിരിക്കുക, ചിലപ്പോൾ ചുണ്ടുകൾ വിണ്ട് പൊട്ടുക തുടങ്ങി നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിർത്താൻ വീട്ടിൽ തന്നെയുണ്ട് ചില പൊടിക്കൈകൾ....
ഒലിവ് ഓയിൽ ചുണ്ടിൽ പുരട്ടുന്നത് ഫിനിഷിങ് നൽകാനും ചുണ്ട് മനോഹരമായി ഇരിക്കാനും സഹായിക്കും. കൂടാതെ ഇവയിലെ ആന്റി ഓക്സിഡന്റുകൾ ചുണ്ടിന് ആവശ്യമായ പോഷണം നൽകുന്നു.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടാം. ചുണ്ടുകൾക്ക് ഈർപ്പവും തണുപ്പും നൽകാൻ ഇവ മികച്ചതാണ്.
ചുണ്ട് വിണ്ടുകീറൽ, തൊലി അടർന്നു പോകൽ, ഫംഗസ് തുടങ്ങിയവെല്ലാം ഒഴിവാക്കാൻ വെള്ളരിക്കാ നീര് സഹായിക്കും. ദിവസവും വെള്ളരിക്ക നീര് ഉപയോഗിച്ച് ചുണ്ട് മസാജ് ചെയ്യുന്നത് വരൾച്ച അകറ്റും.
പാൽപ്പാട ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകളെ ലോലമാക്കാനും വരൾച്ച അകറ്റാനും സഹായിക്കും. പാൽപ്പാടയിൽ അൽപം നാരങ്ങാനീര് കൂടി ചേർത്ത് പുരട്ടുന്നതും ഗുണകരം.
നെയ്യ് ചുണ്ടിന് ആവശ്യമായ പരിപോഷണം നൽകാൻ സഹായിക്കുന്നു. നെയ്യ് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടിന് നിറം നൽകുന്നു.
ബദാം ക്രീമോ ബദാം ഓയിലോ ചുണ്ടിൽ പുരട്ടാം. ഇതും ചുണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും.
ചുണ്ടുകളില്‍ കുറച്ച് വെളിച്ചെണ്ണ പുരട്ടി, അതിന് ശേഷം കുറച്ച് പഞ്ചസ്സാരയും പുരട്ടി പതുക്കെ നിങ്ങള്‍ക്ക് ചുണ്ടുകള്‍ സ്ക്രബ് ചെയ്യാവുന്നതാണ്. ഇത് വരണ്ട ചുണ്ടുകൾക്ക് മികച്ച പ്രതിവിധിയാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)