Newyork: സർക്കാർ നിങ്ങളുടെ വാട്സാപ്പ് കോളുകൾ (Three red ticks on WhatsApp) ട്രാക്ക് ചെയ്യുന്നുണ്ടോ? മെസ്സേജുകൾ വായിച്ച് നോക്കുന്നുണ്ടോ? കുറച്ചു നാളുകളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തയാണിത്. എന്താണിതിൻറെ സത്യം. പലരും ചോദിച്ചു കൊണ്ടിരിക്കുകയാണ്.
മെസ്സേജുകൾക്ക് ഇങ്ങിനെ കൂടി പറയുന്നു. ചുവന്ന ടിക്കുകൂടി വീണാൽ അതിനർഥം സർക്കാർ നിങ്ങളുടെ മെസ്സേജുകൾ നിരീക്ഷിക്കുന്നുവെന്നാണ് അർഥം. നിങ്ങൾക്ക് കോടതിയിൽ നിന്നും സമൻസുകൾ വന്നേക്കാം. ഇതൊക്കെയാണ് മെസ്സേജുകൾ വ്യാപകമായി പ്രചരിക്കുന്നത്.
Fake News Alert
Messages circulating on Social Media reading 'WhatsApp info regarding √ tick marks' is FAKE PIBFactCheck No The Government is doing no such thing. The message is FAKE.
Beware of rumours! pic.twitter.comGAGEnbOLdY
PIB Fact Check PIBFactCheck April 7, 2020
മെയ് 26-ലെ ഐ.ടി നിയമപ്രകാരമാണ് വാട്സാപ്പിൻറെ പുതിയ നയങ്ങൾ എന്നാണ് എല്ലാ മെസ്സേജുകളുടെയും അവസാനം. ഇത് വഴി കോളുകൾ കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുവെന്നും. ഇത് നടപടികൾക്ക് കാരണമാവുന്നുവെന്നുമാണ് പ്രചരിച്ചിരുന്ന വാർത്തകൾ.
ഇനി സത്യമെന്താണെന്ന് നോക്കാം. ഇത്തരത്തിൽ യാതൊരു വിധ നടപടികളും നിലവിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്നില്ലെന്ന് മാത്രമല്ല. ഇത്തരത്തിൽ പ്രചരിക്കുന്ന എല്ലാ വാർത്തകളും വ്യാജമാണെന്ന് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചിട്ടുണ്ട്.രണ്ട് ടിക്കുകൾ വീഴുമ്പോഴേ മെസ്സേജ് അയച്ചു. നീല ടിക്ക് വീഴുമ്പോൾ മെസ്സേജ് വായിച്ചുവെന്ന് അർഥം. ഇതിനപ്പുറം മറ്റൊരു അപ്ഡേറ്റുകളും നിലവിലില്ലെന്ന് വാട്സാപ്പ് തന്നെ അറിയിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...