ബാംഗ്ലൂർ : ആഗോള തലത്തിലെ പ്രമുഖ ഇലക്ട്രി വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയില്‍ കമ്പനി രജിസ്റ്റർ ചെയ്തു. ബാംഗ്ലൂരിലാണ് പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ നിർമ്മാണ പ്ലാന്റുൾപ്പടെ ഇനിയും സ്ഥാപിച്ചിട്ടില്ലെങ്കിലും നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
അതേസമയം ടെസ്ലയുടെ ബാംഗ്ലൂർ ഒാഫീസിന് ആശംസ അറിയിച്ച് കർണ്ണാടക മുഖ്യമന്ത്രി വി.എസ് യെദിയൂരപ്പ(B S Yediurappa) ട്വീറ്റ് ചെയ്തു.
''ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കർണാടകം നേതൃത്വം നൽകും. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഈലൺ മസ്കിനെ ഞാൻ ഇന്ത്യയിലേക്കും കർണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു''- എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ALSO READ:WhatsApp ന് കൈ പൊള്ളി; പുതിയ നയങ്ങളിൽ വീണ്ടും വിശദീകരണവുമായി ആപ്ലിക്കേഷൻ
ടെസ്ലയുടെ സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്റ്റൈൻ, ചീഫ് അക്കൗണ്ടിംഗ് ഓഫീസർ വൈഭവ് തനേജ, Banglore കേന്ദ്രീകരിച്ചുള്ള സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്ലയുടെ ഇന്ത്യൻ യൂണിറ്റിലെ ബോർഡ് അംഗങ്ങൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി കർണാടകയും മഹാരാഷ്ട്രയും ടെസ്ലയുടെ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ടെസ്ല അധികൃതർ ചർച്ചകൾ നടത്തിയിരുന്നു.
ALSO READ: Elon Musk പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കാർ കൂട്ടത്തോടെ സിഗ്നലിലേക്ക്
2021 തുടക്കത്തോടെ ടെസ്ല(Tesla) ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ടെസ്ല മേധാവി ഈലൺ മസ്കും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2021 ൽ കാർ വിൽപ്പനയിൽ ഇന്ത്യയിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. നിരവധി ഇലക്ട്രോണിക് വാഹനപ്രേമികൾ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്. മോഡൽ 3 സെഡാനുമായിട്ടായിരിക്കും ടെസ്ല ഇന്ത്യൻ വിപണിയിലെത്തുക. കഴിഞ്ഞ ദിവസമാണ് ടെസ്ലയുടെ ഉടമ ഇലോൺ മസ്കിനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി തിരഞ്ഞെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...