Samsung Galaxy Z Fold 4 : സാംസങ് ഗാലക്‌സി Z ഫോൾഡ് 4, ഫ്ലിപ്പ് 4 ഫോണുകൾ ഇന്ത്യയിലെത്തി; പുത്തൻ പ്രീമിയം ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

Samsung Galaxy Z Fold 4 : ഇരുഫോണുകളുടെയും പ്രധാന ആകർഷണം അതിന്റെ പ്രൊസസ്സറാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രൊസസ്സറാണ് പുതിയ ഫോണുകളിൽ ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2022, 12:15 PM IST
  • ഇരുഫോണുകളുടെയും പ്രധാന ആകർഷണം അതിന്റെ പ്രൊസസ്സറാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രൊസസ്സറാണ് പുതിയ ഫോണുകളിൽ ഒരുക്കിയിരിക്കുന്നത്.
  • 7.6-ഇഞ്ച് മെയിൻ സ്‌ക്രീൻ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങളിൽ ചിലത്.
  • ഹാൻഡ്‌സ് ഫ്രീ വീഡിയോ ഷൂട്ട് ചെയ്യാനും ഫുൾ ഗ്രൂപ്പ് സെൽഫികൾ എടുക്കാനുമുള്ള സൗകര്യത്തോടെയാണ് ഫോൺ എത്തുന്നത്.
Samsung Galaxy Z Fold 4 : സാംസങ് ഗാലക്‌സി Z ഫോൾഡ് 4, ഫ്ലിപ്പ് 4 ഫോണുകൾ ഇന്ത്യയിലെത്തി; പുത്തൻ പ്രീമിയം ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് പുതിയ പ്രീമിയം സീരീസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി Z ഫോൾഡ് 4, സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 4 എന്നീ ഫോണുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സാംസങ്ങിന്റെ ഗാലക്സി Z ഫോൾഡ് 3 അപ്ഗ്രേഡഡ് വേർഷനാണ് സാംസങ് ഗാലക്‌സി Z ഫോൾഡ് 4 ഫോണുകൾ. ഇരുഫോണുകളുടെയും പ്രധാന ആകർഷണം അതിന്റെ പ്രൊസസ്സറാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രൊസസ്സറാണ് പുതിയ ഫോണുകളിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫോണിന്റെ ഡിസൈനിലും നിരവധി മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. കൂടാതെ മികച്ച ക്യാമറ കൂടിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ആകെ 4 കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, നീല, പിങ്ക് ഗോൾഡ് എന്നീ നിറങ്ങളിലാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 4 ഫോണുകളുടെ സവിശേഷതകൾ 

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 4 ഫോണുകൾക്ക് കോംപാക്ട് ക്ലാംഷേൽ ഡിസൈനാണ് ഫോണിന് ഒരുക്കിയിരിക്കുന്നത്. മോട്ടറോള റേസർ ഫോണുകൾക്ക് സമാനമായ ഡിസൈനാണ് ഇത്. ഹാൻഡ്‌സ് ഫ്രീ വീഡിയോ ഷൂട്ട് ചെയ്യാനും ഫുൾ ഗ്രൂപ്പ് സെൽഫികൾ എടുക്കാനുമുള്ള സൗകര്യത്തോടെയാണ് ഫോൺ എത്തുന്നത്. കൂടാതെ പുതിയ ഫ്ലെക്സി ക്യാമറകളും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. 3,700mAh ബാറ്ററിയോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്. സൂപ്പർ ഫാസ്റ്റ് ചാർജിങ് സൗകര്യവും ഫോണിൽ ഒരുക്കിയിട്ടുണ്ട്. ഫോൺ അര മണിക്കൂർ കൊണ്ട് 50  ശതമാനം ചാർജ് ചെയ്യാമെന്നാണ് സാംസങ് അവകാശപ്പെടുന്നത്.

ALSO READ: Moto G32 : മികച്ച സവിശേഷതകളുമായി ഒരു ബജറ്റ് ഫോൺ; മോട്ടോ ജി 32 ഇന്ത്യയിലെത്തി

സാംസങ് ഗാലക്‌സി Z ഫോൾഡ് 4

സാംസങ് ഗാലക്‌സി Z ഫോൾഡ് 4 ഫോണുകളും ഫ്ലെക്സി ക്യാമറ സൗകര്യത്തോട് കൂടിയാണ് എത്തുന്നത്. കൂടാതെ ആൻഡ്രോയിഡ് 12 എൽ സോഫ്റ്റ്വെയറോട് കൂടി എത്തുന്ന ആദ്യ ഫോണെന്ന പ്രത്യേകതയും സാംസങ് ഗാലക്‌സി Z ഫോൾഡ് 4 ഫോണുകൾക്ക് ഉണ്ട്. ലാർജ് സ്ക്രീൻ എക്സ്പീരിയന്സുകൾക്ക് വേണ്ടി ഗൂഗിൾ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയറാണിത്.   7.6-ഇഞ്ച് മെയിൻ സ്‌ക്രീൻ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്[20], കൂടാതെ  സ്‌കാറ്റർ-ടൈപ്പ് സബ്-പിക്‌സൽ ക്രമീകരണം ഫീച്ചർ ചെയ്യുന്ന അണ്ടർ ഡിസ്‌പ്ലേ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങളിൽ ചിലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News