Samsung Galaxy F22 : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി സാംസങിന്റെ പുതിയ ബജറ്റ് ഫോൺ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

ഫോൺ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിലൂടെയും (Flipkart)  സാംസങിന്റെ ഇന്ത്യൻ ഒഫീഷ്യൽ ഓൺലൈൻ സ്റ്റോറുകളിലൂടെയുമാണ് ഫോൺ ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 01:42 PM IST
  • ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്.
    ഫോണിന്റെ വില ആരംഭിക്കുന്നത് 12,499 രൂപയിലാണ്.
  • കുറഞ്ഞ വിലയിൽ വളരെ മികച്ച ഫീച്ചറുകളുമായി ആണ് Samsung Galaxy F22 എത്തിയിരിക്കുന്നത്.
  • ഫോൺ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിലൂടെയും (Flipkart) സാംസങിന്റെ ഇന്ത്യൻ ഒഫീഷ്യൽ ഓൺലൈൻ സ്റ്റോറുകളിലൂടെയുമാണ് ഫോൺ ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്.
Samsung Galaxy F22 : കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി സാംസങിന്റെ പുതിയ ബജറ്റ് ഫോൺ ഇന്ത്യയിലെത്തി; അറിയേണ്ടതെല്ലാം

Mumbai : സാംസങ് ഗാലക്‌സി എഫ് സീരിസിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോൺ ഇന്ത്യയിലെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്. ഫോണിന്റെ വില ആരംഭിക്കുന്നത് 12,499 രൂപയിലാണ്. കുറഞ്ഞ വിലയിൽ വളരെ മികച്ച ഫീച്ചറുകളുമായി ആണ് Samsung Galaxy F22 എത്തിയിരിക്കുന്നത്.

ഫോൺ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിലൂടെയും (Flipkart)  സാംസങിന്റെ ഇന്ത്യൻ ഒഫീഷ്യൽ ഓൺലൈൻ സ്റ്റോറുകളിലൂടെയുമാണ് ഫോൺ ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്. ഫോൺ 2 സ്റ്റോറേജ് വാരിയന്റുകളിലായി 2 വിലകളിലാണ് ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്.

ALSO READ: Mi Anniversary Sale 2021 : ഷവോമിയുടെ ഫോണുകൾക്കും, ലാപ്ടോപുകൾക്കും ടിവികൾക്കും വമ്പിച്ച ഓഫറുകൾ

 ഫോണിന്റെ 4 GB / 64 GB വേരിയന്റിന്റെ വിലയാണ് 12,499 രൂപ. അതേഅസമയം ഫോണിന്റെ 6 GB / 128 GB വേരിയന്റിന്റെ വില 14,999 രൂപയുമാണ്. ആകെ 2 നിറങ്ങളിലായി ആണ് ഫോൺ എത്തുന്നത് ഡെനിം ബ്ലാക്ക് നിറത്തിലും ഡെനിം ബ്ലൂ നിറത്തിലും ഫോൺ ലഭ്യമാണ്.

ALSO READ: Realme C11 2021 : മികച്ച സവിശേഷതകളുമായി Realme C11 2021 ഇന്ത്യയിലെത്തി

ഡ്യു സ്റ്റൈൽ ഡിസ്പ്ലേ നോച്ചാണ് ഫോണിന് ഉള്ളത്. കൂടാതെ 6.4 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും ഫോണിന് ഉണ്ടായിരുന്നു. 90 Hz ആണ് ഫോണിന്റെ റിഫ്രഷ് റേറ്റ്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 80 പ്രോസസറാണ്  ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.

ALSO READ: New Phone Launch : Poco F3 GT മുതൽ OnePlus Nord 2 വരെ ഉടൻ ഇന്ത്യയിൽ എത്തുന്ന പുതിയ ഫോണുകൾ ഏതൊക്കെ?

ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 48 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി സെൻസർ. അതുകൂടാതെ 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്. ഫോണിന്റെ സെഫി കാമറ 13 മെഗാപിക്സലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News