International Chip Shortage| ഐ.ഫോൺ13 ഉം നിർമ്മാണം നിർത്തിയേക്കും? ചിപ്പ് ക്ഷാമത്തിൽ തലപുകഞ്ഞ് ടെക് ലോകം

കോവിഡ് കാലത്തുണ്ടായ നിർമ്മാണ സ്തംഭനവും പിന്നീടുണ്ടായ ആവശ്യവർധനയുമാണ് ഇതിന് കാരണമായത് (Global Chip Shortage)

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 06:19 PM IST
  • 2021 ഒാടെ 90 മില്യൺ ഐഫോണുകൾ ഉത്പാദിപ്പിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്
  • എന്നാൽ ഇത് ചിപ്പ് ക്ഷാമത്തോടെ 10 ദശലക്ഷമായി കുറച്ചിട്ടുണ്ട്
  • മൊബൈൽ ഫോൺ,ലാപ്പ്ടോപ്പ്,വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയിലെല്ലാം ചിപ്പുകൾ ആവശ്യമുണ്ട്
International Chip Shortage| ഐ.ഫോൺ13 ഉം നിർമ്മാണം നിർത്തിയേക്കും? ചിപ്പ് ക്ഷാമത്തിൽ തലപുകഞ്ഞ് ടെക് ലോകം

അന്താരാഷ്ട്ര തലത്തിലെ ചിപ്പ് ക്ഷാമത്തിൽ വലഞ്ഞിരിക്കുകയാണ് ലോകം മുഴുവൻ. സെമികണ്ടക്ടർ, സൂപ്പർ കണ്ടക്ടർ ചിപ്പുകൾക്ക് ലോകവ്യാപകമായി വലിയ ഡിമാൻഡാണ് നിലനിൽക്കുന്നത്. കോവിഡ് കാലത്തുണ്ടായ നിർമ്മാണ സ്തംഭനവും പിന്നീടുണ്ടായ ആവശ്യവർധനയുമാണ് ഇതിന് കാരണമായത്.

നിലവിൽ ഇൻറൽ,മഹീന്ദ്ര തുടങ്ങിയ നിരവധി കമ്പനികൾ പ്രൊഡക്ഷൻ നിർത്തിവെച്ചിരിക്കുകയാണ്. ഇ ഘട്ടത്തിലാണ് ആപ്പിളും പുതിയ പ്രഖ്യാപനം നടത്തുന്നത്. iPhone 13 production നിലവിൽ ചിപ്പ് ക്ഷാമത്തിൽ മന്ദഗതിയിലായിരിക്കുകയാണ്.

ALSO READ: Reliance Jio: കഴിഞ്ഞ ഒരു മാസത്തിനിടെ Jioയ്ക്ക് നഷ്ടമായത് 11 ദശലക്ഷം വരിക്കാര്‍, ശരാശരി വരുമാനത്തില്‍ നേട്ടം

2021 ഒാടെ 90 മില്യൺ ഐഫോണുകൾ ഉത്പാദിപ്പിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. എന്നാൽ ഇത്  ചിപ്പ് ക്ഷാമത്തോടെ 10 ദശലക്ഷമായി കുറച്ചിട്ടുണ്ട്. ഇന്ത്യയിൽ ചിപ്പ് ക്ഷാമം ബാധിച്ചിട്ടില്ലെങ്കിലും താമസിക്കാതെ ഇന്ത്യയിലും ആപ്പിളിനെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ALSO READ: Redmi Note 11 Series : റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ ഇന്നെത്തുന്നു; അറിയേണ്ടതെല്ലാം

A15 Bionic chip ൽ പ്രവർത്തിക്കുന്നതാണ് ഐഫോൺ13 ഇത് നിർമ്മിക്കുന്നത് മറ്റൊരു കമ്പനിയാണ്. എന്നാൽ ഫോണിൻറെ മറ്റ് ഭാഗങ്ങളിലേക്കുള്ള ചിപ്പുകൾക്ക് ഇപ്പോഴും വലിയ ക്ഷാമം തന്നെയാണുള്ളത്. മൊബൈൽ ഫോൺ,ലാപ്പ്ടോപ്പ്,വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയിലെല്ലാം ചിപ്പുകൾ ആവശ്യമുണ്ട്. പ്രതസന്ധി തുടർന്നാൽ ടെക് വ്യവസായം സ്തംഭനത്തിലേക്കെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News