Poco M3 Pro 5G ഇന്ത്യയിൽ ഇന്ന് എത്തും ; വില കുറവും, 5G യും ഫോണിന്റെ ഏറ്റവും മികച്ച സവിശേഷതകൾ

മീഡിയടേക് ഡിമെൻസിറ്റി 700 soc പോസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 19, 2021, 05:28 PM IST
  • മീഡിയടേക് ഡിമെൻസിറ്റി 700 soc പോസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
  • അത് കൂടാതെ 6.5 ഇഞ്ച് ഫുൾ ഏച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 5000 mAh ബാറ്ററിയുമാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ.
  • ഇന്നാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
  • കോവിഡ് രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പരിപാടിയിലൂടെയാണ് ചൈനീസ് കമ്പനിയായ പോകോ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
Poco M3 Pro 5G ഇന്ത്യയിൽ ഇന്ന് എത്തും ; വില കുറവും, 5G യും ഫോണിന്റെ ഏറ്റവും മികച്ച സവിശേഷതകൾ

New Delhi: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5 ജി ഫോണായി Poco M3 Pro 5G ഇന്ത്യയിൽ ഇന്ന് അവതരിപ്പിക്കും. മീഡിയടേക് ഡിമെൻസിറ്റി 700 soc പോസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. അത് കൂടാതെ 6.5 ഇഞ്ച് ഫുൾ ഏച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 5000 mAh ബാറ്ററിയുമാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ. ഇന്നാണ് ഫോൺ  ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

കോവിഡ് രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പരിപാടിയിലൂടെയാണ് ചൈനീസ് കമ്പനിയായ പോകോ (POCO) ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ന് രാത്രി 8 മണിക്കാണ് ഫോണിന്റെ ലോഞ്ച് ആരംഭിക്കുന്നത്. പരിപാടി പോക്കോയുടെ യൂട്യൂബ് ചാനലിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും അവതരിപ്പിക്കും.

ALSO READ: ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ മികച്ച 5 5g ഫോണുകൾ ഏതൊക്കെ?

Poco M3 പ്രൊ 5ജിക്ക് ഇന്ത്യൻ മാർക്കറ്റിൽ 10,999 രൂപയാണ് വില. 12000 രൂപയിൽ താഴെയുള്ള മികച്ച ഫോണുകളിൽ ഒന്നാണ്  Poco M3 പ്രൊ 5ജി. മറ്റ് 5ജി  ഫോണുകളുമായി കിടപിടിക്കുന്ന രീതിയിലുള്ള ഫീച്ചറുകളുമായി ആണ് Poco M3 പ്രൊ 5ജി എത്തുന്നത്.  Poco M3 ഫോണുകൾക്ക് സമാനമായ ഫെയേച്ചറുകൾ തന്നെയാണ്.  Poco M3 പ്രൊ 5ജിയിലും ഒരുക്കിയിരിക്കുന്നത്.

ALSO READ: Internet Speed:വേഗതയിൽ റിലയൻസ് ജിയോ മുന്നിൽ,അപ് ലോഡിങ്ങിൽ മുന്നിൽ വോഡാഫോൺ

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് മൂന്ന് കളർ വേരിയന്റുകളാണ് ഈ ഫോണിനുള്ളത് (Mobile Phone). നീല, കറുപ്പ്, മഞ്ഞ. കൂട്ടത്തിൽ മഞ്ഞ നിറത്തിലുള്ള വേരിയന്റ് ആണ് ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. അതിന്റ വൈബ്രന്റ് കളർ തന്നെയാണ് ഇതിന് കാരണം. 

ALSO READ: Snapdragon 865 SoC യുമായി Samsung Galaxy S20 FE 4G എത്തി; എന്താണ് പ്രത്യേകത? ഇന്ത്യയിൽ ഉടനെത്തുമോ?

Poco M3 യുടെ ഡിസൈൻ ഇതേ വിലയുള്ള മറ്റു ഫോണുകളുടെ ഡിസൈനുകളെക്കാൾ വളരെ വ്യത്യസ്തമാണ്. അതിൽ എടുത്ത് പറയേണ്ടത് റെയർ ക്യാമറ മൊഡ്യൂൾ (Camera) ആണ്. ഈ മൊഡ്യൂൾ ആണ് ഫോണിന് ഒരു classy look ലഭിക്കാൻ പ്രധാന കാരണം.  ഇതിൽ ഫോണിന്റെ ലോഗോയും കാമറ മോഡ്യൂളിനെ ഉള്ളിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News