ന്യൂ ഡൽഹി : ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളായ സൊമാറ്റോയും സ്വിഗ്ഗിയും പണിമുടക്കി. ഇന്ത്യയിൽ മിക്ക ഇടങ്ങിളിലും അപ്ലിക്കേഷന്റെ പ്രവർത്തനം മുടങ്ങിയത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തങ്ങൾക്ക് സാങ്കേതിക പ്രശ്നം നേരിടുന്നു എന്ന് അറിയിച്ചുകൊണ്ട് ആപ്പ് രംഗത്തെത്തുകയും ചെയ്തു.
ആമസോൺ വെബ് സെർവീസിന് ബാധിച്ച് സാങ്കേതിക തകരാറാണ് സ്വിഗ്ഗിയും സൊമാറ്റോയുടെ പ്രവർത്തനത്തെ നിലച്ചത്. AWSനെ ആശ്രയിച്ചാണ് ഈ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നത്.
ALSO READ : Zomato: 'പത്ത് മിനിറ്റിൽ ഭക്ഷണമെത്തും'; അൾട്രാ ഫാസ്റ്റ് ഫുഡ് ഡെലിവറിക്ക് ഒരുങ്ങി സൊമാറ്റോ
Hi there, we are facing a temporary glitch. Please be assured our team is working on this and we will be up and running soon.
— zomato care (@zomatocare) April 6, 2022
പ്രശ്നം ബാധിച്ച് അരമണിക്കൂറിനുള്ള പ്രവർത്തി സജ്ജമായി തിരികെ എത്തുകയും ചെയ്തു. അതിനിടെ അപ്ലിക്കേഷന്റെ പ്രവർത്തനത്തിൽ വലഞ്ഞ് ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു.
Hi there. We're currently unable to process your request as we're experiencing technical constraints. Not to worry, our best minds are on it and we'll be up and running soon.
^Saikiran
— Swiggy Cares (@SwiggyCares) April 6, 2022
താൽക്കാലികമായി നേരിടുന്ന സാങ്കേതിക പ്രശ്നമാണിതെന്ന് അറിയിച്ചുകൊണ്ട് ഇരു ഫുഡ് ഡെലിവിറി അപ്ലിക്കേഷനുകൾ സോഷ്യൽ മീഡിയ വഴി തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തു.
ALSO READ : അന്നമെത്തിച്ച് തരുന്നവരെ പുച്ഛിക്കുന്ന ചിലർ
ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി മാർക്കറ്റിന്റെ ഏകദേശം 10 ബില്യണാണ് ഇരു കമ്പനികളും നേടിട്ടുള്ളത്. അതിനിടെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) ഇരു കമ്പനികൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ദേശീയ റെസ്റ്റോറന്റ് അസോസിയേഷന്റെ പരാതിമേലാണ് സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.