മുംബൈ: ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോ (Zomato) പ്രാഥമിക ഓഹരി വിൽപ്പനയ്ക്കുള്ള ഓഹരികളുടെ നിരക്ക് നിശ്ചയിച്ചു. ഓഹരികളുടെ പ്രൈസ് ബാൻഡായി (Price band) 72-76 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
ജൂലൈ 14ന് ആരംഭിച്ച് ജൂലൈ 16ന് ഓഫർ സമയപരിധി അവസാനിക്കും. നിക്ഷേപകർക്ക് കുറഞ്ഞത് 195 ഇക്വിറ്റി ഷെയറുകളും അതിന്റെ ഗുണിതങ്ങളും നിക്ഷേപം നടത്താം. ജൂലൈ 13ന് ആങ്കർ നിക്ഷേപകർക്ക് ഓഹരികൾ അനുവദിക്കും. 9,000 കോടി രൂപയുടെ പുതിയ ഓഹരികളും (Share) 375 കോടി രൂപയുടെ ഓഫർ വിൽപ്പനയും ഉൾപ്പെടുന്നതാണ് ഐപിഒ.
ജീവനക്കാർക്കായി 6.5 ദശലക്ഷം ഓഹരികൾ മാറ്റിവച്ചിട്ടുണ്ട്. പ്രൈസ് ബാൻഡിന്റെ ഉയർന്ന നിരക്കിന്റെ അടിസ്ഥാനത്തിൽ കമ്പനിക്ക് 9,375 കോടി രൂപ സമാഹരിക്കാൻ സാധിക്കും. ഇതോടെ ആകെ മൂല്യം 64,365 കോടി രൂപയാകും. നേരത്തെ 7,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ഇഷ്യു സൈസ് വർധിപ്പിക്കുകയായിരുന്നു. ഇൻഫോ എഡ്ജ്, ഊബർ, അലിപേ, ആന്റ് ഫിൻ, ടൈഗർ ഗ്ലോബൽ, സ്വെക്വേയ ക്യാപിറ്റൽ, സഹസ്ഥാപകനായ ദീപീന്ദർ ഗോയൽ തുടങ്ങിയവരാണ് നിലവിൽ കമ്പനിയുടെ പ്രധാന നിക്ഷേപകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA