പബ്ജി ഗെയിം കളിക്കുന്നവർ ഏറ്റവും കൂടുതൽ വെറുക്കുന്നത് കളിയിലെ ചതിയന്മാരെയാണ്. ഹാക്ക് ചെയ്ത് വളരെ എളുപ്പത്തിൽ ശത്രുക്കളെ കൊല്ലുന്ന ഹാക്കർമാരെ റിപ്പോർട് ചെയ്യുക എന്നല്ലാതെ വേറെ ഒരു വഴിയും കളിക്കുന്നവരുടെ മുന്നിലില്ല.
എന്നാൽ ഇനി നിങ്ങൾ വിഷമിക്കേണ്ട, ഉപഭോക്താക്കൾക്ക് മാന്യമായ ഗെയിമിങ് അനുഭവം നല്കാൻ പബ്ജി(PUBG) തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
Also Read: കുട്ടികളുടെ മനോനില തകരുന്നു, പാകിസ്ഥാനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു
നിര്‍മിത ബുദ്ധിയും (എഐ) മെഷീന് ലേണിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് സേഫ്റ്റി ഒബ്സര്‍വേഷന്‍ പിരീയഡ്. ഗെയിമിന്റെ എന്റ് യൂസര്‍ ലൈസന്‍സ് എഗ്രിമന്റ് ലംഘിച്ചുകൊണ്ട് നീതിയുക്തമല്ലാതെ ഗെയിം കളിക്കുന്നവരെ ഒട്ടോമാറ്റിക് ആയി കണ്ടെത്താന്‍ സാധിക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്
ഗെയിമില്‍ എന്തെങ്കിലും കൃത്രിമത്വം കാണിക്കുകയോ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ടാലോ സേഫ്റ്റി ഒബ്സര്‍വേഷന്‍ പിരിയഡ് സംവിധാനം അവരെ മാച്ചിങ് ക്യൂവില്‍നിന്ന് തന്നെ പുറത്താക്കും. ഇനിമുതൽ എല്ലാ കളിക്കാരും ഒരു സേഫ്റ്റി ഒബ്സര്‍വേഷന്‍ പിരിയഡിന് കീഴില്‍ കളിക്കേണ്ടതായി വരും.