Instagram Twitter-Like App : ട്വിറ്ററിന് വെല്ലുവിളി സൃഷ്ടിക്കാൻ മെറ്റ; ഇൻസ്റ്റഗ്രാമിന്റെ മൈക്രൊബ്ലോഗിങ് പ്ലാറ്റ്ഫോം ഉടനെന്ന് റിപ്പോർട്ട്

Instagram New App : ട്വിറ്റർ പോലെ ടെക്സ്റ്റിന് പ്രാധാന്യം നൽകുന്ന ഒരു ആപ്ലിക്കേഷനാകും ഇൻസ്റ്റഗ്രാം അവതരിപ്പിക്കുക എന്ന വിവരമാണ് പുറത്ത് വരുന്നത്

Written by - Zee Malayalam News Desk | Last Updated : May 21, 2023, 02:07 PM IST
  • ഇൻസ്റ്റഗ്രാം പോലെ തന്നെ പബ്ലിക്കായിട്ടുള്ള ആപ്ലിക്കേഷനുകളിൽ മാത്രമെ സേർച്ച് ചെയ്ത് കണ്ടെത്തി ആശയവിനിമയം നടത്താൻ സാധിക്കും
  • ഇൻസ്റ്റഗ്രാമും ട്വിറ്ററും ചേർന്ന രൂപത്തിലാകും ആപ്പ് അവതരിപ്പിക്കുക
Instagram Twitter-Like App : ട്വിറ്ററിന് വെല്ലുവിളി സൃഷ്ടിക്കാൻ മെറ്റ; ഇൻസ്റ്റഗ്രാമിന്റെ മൈക്രൊബ്ലോഗിങ് പ്ലാറ്റ്ഫോം ഉടനെന്ന് റിപ്പോർട്ട്

ട്വിറ്റർ പോലെ മൈക്രോ ബ്ലോഗിങ് വെബ്സൈറ്റിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റഗ്രാമിന്റെ മറ്റൊരു പതിപ്പായി ജൂൺ അവസാനത്തോടെ അപ്ലിക്കേഷൻ അവതരിപ്പിച്ചേക്കുമെന്നാണ് ടെക് ഇൻഫ്ലുവെൻസറായ ലിയ ഹേബർമാൻ പങ്കുവെക്കുന്ന വിവരം. 

ട്വിറ്ററർ പോലെ തന്നെ എഴുത്തിലൂടെ (ടെക്സ്റ്റ്) സോഷ്യൽ മീഡിയയിൽ ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ആപ്പിലൂടെ ഇൻസ്റ്റഗ്രാം ലക്ഷ്യമിടുന്നത്. കൂടാതെ പ്ലാറ്റ്ഫോമിൽ ലിങ്കുകൾ,. ചിത്രങ്ങൾ, വീഡിയോ തുടങ്ങിയവയും പങ്കുവെക്കാൻ സാധിക്കുന്നതാണ്. ലൈക്ക് രേഖപ്പെടുത്തി പ്രതികരിക്കാൻ ഒപ്പം മറുപടി (റിപ്ലൈ) നൽകാനും സാധിക്കുന്നതാണെന്ന് ഹേബർമെൻ പങ്കുവെക്കുന്ന വിവരത്തിൽ സൂചിപ്പിക്കുന്നത്.

ALSO READ : WhatsApp Deleted Messages: ഡിലീറ്റ് ചെയ്ത വാട്സാപ്പ് മെസ്സേജുകൾ എങ്ങനെ വായിക്കാം? ഈ വഴി നോക്കാം

ഇൻസ്റ്റഗ്രാമും ട്വിറ്ററും ചേർന്ന രൂപത്തിലാകും ആപ്പ് അവതരിപ്പിക്കുക. യൂസറേട് ആര് മറുപടി നൽകണം ആർക്കൊക്കെ മെൻഷൻ ചെയ്യാൻ സാധിക്കുന്നത് തുടങ്ങിയവ നിശ്ചിയിക്കാനാകും. ഇൻസ്റ്റഗ്രാമിൽ നിങ്ങൾ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾ ഈ ആപ്ലിക്കേഷനിലും ബ്ലോക്കായി തന്നെ നിലനിൽക്കും. ഇൻസ്റ്റഗ്രാമിന്റെ അതേ കമ്മ്യൂണിറ്റ് ഗൈഡ്ലൈൻസാണ് ഈ പുതിയ അപ്ലിക്കേഷനിലും മെറ്റ ഉൾപ്പെടുത്തുക.

ഇൻസ്റ്റഗ്രാം പോലെ തന്നെ പബ്ലിക്കായിട്ടുള്ള ആപ്ലിക്കേഷനുകളിൽ മാത്രമെ സേർച്ച് ചെയ്ത് കണ്ടെത്തി ആശയവിനിമയം നടത്താൻ സാധിക്കും. അല്ലാതെ പ്രൈവറ്റ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തണമെങ്കിൽ ഉപയോഗിക്കാവിന്റെ സമ്മതം ആവശ്യമാണ്. ട്വിറ്റർ പോലെ തന്നെ ടൈംലൈനിൽ പോസ്റ്റുകൾ പങ്കുവെക്കുന്ന ശൈലിയാകും ഇൻസ്റ്റഗ്രാമിന്റെ പുതിയ ആപ്ലിക്കേഷനിലുണ്ടാകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News