നിങ്ങൾ അയക്കുന്ന വാട്സാപ്പ് മെസ്സേജിന് സേഫ്റ്റി പോരെന്ന് തോന്നുന്നുണ്ടോ? ഇനി ആ കാര്യത്തിൽ ടെൻഷൻ വേണ്ട.. നിങ്ങലുടെ ചാറ്റുകളെല്ലാം സുരക്ഷിതമാക്കി വെക്കാനായി പുത്തൻ ചാറ്റ് ലോക്ക് ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്പ്. ആപ്പ് അപ്ഡേഷനിലൂടെ എല്ലാ ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭ്യമായി തുടങ്ങും. എന്നാൽ ഘട്ടം ഘട്ടമായാണ് ഇത് പ്രാവർത്തികമായി തുടങ്ങുക. നിങ്ങലുടെ തികച്ചും വ്യക്തിപരമായ ചാറ്റുകൾ മറ്റുള്ളവർ കാണാത്ത വിധം ലോക്ക് ചെയ്ത് സുരക്ഷിതമാക്കി വെക്കാനുള്ള ഒരു സൗകര്യാമാണ് ഇതിലൂടെ ലഭിക്കുന്നത്.
നിങ്ങളുടെ ഫോൺ ഏതെങ്കിലു സാഹചര്യത്തിൽ മറ്റുള്ളവർക്ക് കൈമാറേണ്ടി വന്നാലും ലോക്ക് ചെയ്ത വാട്സപ്പ് മെസ്സേജുകൾ അവർക്ക് കാണാൻ സാധിക്കില്ല. ചാറ്റ് ലോക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകൾ പ്രത്യേക ഫോൾഡറിലേക്ക് മാറ്റുകയും പ്രസ്തുത ചാറ്റിലെ നോട്ടിഫിക്കേഷനുകളും ഹൈഡ് ചെയ്യപ്പെടുകയും ചെയ്യും.എന്നിരുന്നാലും ഈ സൗകര്യത്തിന് ചെറിയ ഒരു പരിമിതിയും ഉണ്ട്. ചാറ്റ് ലോക്ക് ഫോൾഡർ തുറന്നതിന് ശേഷം അത് ക്ലോസ് ചെയ്യാൻ മറന്നുപോയാൽ മറ്റുള്ളവർക്ക് നിങ്ങളുടെ മെസ്സേജുകൾ എല്ലാം സാധാരണ പോലെ തന്നെ കാണാൻ സാധിക്കും.
ALSO READ: അടുത്ത 3 വർഷത്തിനുള്ളിൽ 11,000 ജോലികൾ വെട്ടിക്കുറയ്ക്കാന്‍ വോഡഫോൺ
അതിനാൽ തന്നെ വാട്‌സാപ്പ് ആപ്പ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് ചാറ്റ് ലോക്ക് ഫോൾഡറും ക്ലോസ്സ് ചെയ്തുവെന്ന് ഉറപ്പ് വരുത്തുക. ഫിംഗർപ്രിന്റ് വെച്ച് വാട്‌സാപ്പ് ആപ്ലിക്കേഷൻ ലോക്ക് ചെയ്യുന്നതും ഇത്തരം ഫീച്ചറുകൾ വഴി മെസ്സേജ് ഭദ്രമാക്കും പോലെ ചെയ്യാകുന്നതാണ്. ഇത് രണ്ടും ഒന്നിച്ചു ചെയ്യുകയാണെങ്കിൽ അത് അധിക സുരക്ഷയാണ് നൽകുന്നത്. ഭാവിയിൽ കൂടുതൽ ചാറ്റ് ലോക്ക് ഓപ്ഷനുകൾ അവതരിപ്പിക്കും എന്നാണ് വാട്സാപ്പ് അവകാശപ്പെടുന്നത്. . വാട്‌സാപ്പ് ലോഗിൻ ചെയ്ത ഓരോ ഉപകരണത്തിലും വ്യത്യസ്ത ചാറ്റ്‌ലോക്ക് പാസ് വേഡ് നൽകുന്നതുൾപ്പടെയുള്ള ഓപ്ഷനുകൾ അതിലുണ്ടാവും.
വാട്‌സാപ്പ് ആപ്പിൽ മുകൾ ഭാഗത്തായാണ് ചാറ്റ്‌ലോക്ക് ഫോൾഡർ കാണപ്പെടുക. മുകളിൽ നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്താൽ ഇത് തുറക്കാനാവും. ഇതിന് ശേഷം പാസ് വേഡോ ബയോമെട്രികോ ഉപയോഗിച്ച് ഫോൾഡർ തുറക്കാം.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതിനാൽ തന്നെ ഇടയ്ക്കിടെ വാട്സാപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഒപ്പം പലവിധതത്തിലുള്ള തട്ടിപ്പുകൾക്ക് ആളുകൾ ഇരയാകേണ്ടി വരുന്ന പശ്ചാത്തലം മുന്നിൽ കണ്ട് നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും എല്ലാം നൽകാറുണ്ട്. അത്തരത്തിൽ ദിവസങ്ങള്ക്ക് മുന്നേ വിദേശ കോളുകളെ കുറിച്ച് ഒരു നിർദ്ദേശം നൽകിയിരുന്നു.
നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾക്കാണ് വിദേശ ഫോൺ നമ്പരുകളിൽ നിന്നും തുടർച്ചയായി കോളുകൾ എത്തുന്നത്. നേപ്പാൾ (+977), നൈജീരിയ (+27), ലിബിയ (+218) എത്യോപിയ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്നാം (+84) തുടങ്ങിയ വിദേശ രാജ്യങ്ങളുടെ കോഡിലാണ് വാട്സ്ആപ്പിലേക്ക് വിളികൾ എത്തുന്നത്. നിരവധി ആളുകളാണ് ഇത്തരത്തിൽ ഫോൺ വിളികൾ വരുന്നു എന്ന പരാതിയുമായി ദിവസവും എത്തുന്നത്. എന്നാൽ എവിടെ നിന്നുമാണ് ആരാണ് ഇത്തരത്തിൽ നമ്മുടെ ഫോണുകളിലേക്ക് വിളിക്കുന്നത് എന്നത് ഇപ്പോഴും വ്യക്തമല്ല. ഇതിന് പിന്നിൽ വലിയൊരു തട്ടിപ്പ് സംഘമുണ്ടെന്നാണ് ചിലർ സംശയം ഉന്നയിക്കുന്നത്. ഇത്തരത്തിൽ എത്തുന്ന കോളുകളെ പ്രതിരോധിക്കാനുള്ള മാർഗമായി പറയുന്നത് ആ കോളുകളോട് പ്രതികരിക്കാതിരിക്കുക അതായത് ഫോൺ വന്നാൽ എടുക്കാതിരിക്കുക എന്നുള്ളതാണ്. പലപ്പോഴും ഇതിന്റെ പിന്നിൽ പല തട്ടിപ്പുകളാണ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...