Chrome Alert: ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബ്രൗസർ ആപ്പാണ് ഗൂഗിൾ ക്രോം (Google Chrome). സൈബര്‍ ആക്രമികളുടെ വിളനിലമാണ് ക്രോം. ഉപയോക്താക്കള്‍ സൈബര്‍ ആക്രമണത്തിന് ഇരയകാനുള്ള സാധ്യതയും ഏറെയാണ്‌.  

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 02:17 PM IST
  • ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (Indian Computer Emergency Response Team - CERT-IN) ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ്.
Chrome Alert: ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

Chrome Alert: ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബ്രൗസർ ആപ്പാണ് ഗൂഗിൾ ക്രോം (Google Chrome). സൈബര്‍ ആക്രമികളുടെ വിളനിലമാണ് ക്രോം. ഉപയോക്താക്കള്‍ സൈബര്‍ ആക്രമണത്തിന് ഇരയകാനുള്ള സാധ്യതയും ഏറെയാണ്‌.  

ഡല്‍ഹി എയിംസ് സൈബര്‍ ആക്രമണത്തിന് ഇരയായിട്ട്  ഇപ്പോള്‍ 7 ദിവസം പിന്നിടുകയാണ്. ഇതുവരെ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ആ അവസരത്തില്‍ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കേന്ദ്ര  സര്‍ക്കാര്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. 

Also Read:  AIIMS Cyber Attck: ഒരാഴ്ചയായി എയിംസ് സെർവർ ഡൗണ്‍, എന്ത് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്? ചോദ്യവുമായി മനീഷ് തിവാരി 

ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (Indian Computer Emergency Response Team - CERT-IN) ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ്.  സൈബര്‍ ആക്രമികള്‍ ലക്ഷ്യമിട്ടിരിക്കുന്ന ഉപയോക്താക്കളുടെ സിസ്റ്റങ്ങളിലേക്ക് ആക്രമികള്‍ക്ക് ആക്‌സസ് നൽകാൻ കഴിയുന്ന ഒരു പുതിയ അപകടസാധ്യത ഗൂഗിൾ ക്രോമിൽ കണ്ടെത്തിയതായി  സർക്കാർ ഓർഗനൈസേഷൻ അറിയിച്ചു. 

ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ക്രോമിന്‍റെ ഈ ദുർബലതയെ തീവ്രത കൂടിയ  വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ഉപയോക്താക്കൾക്ക് ഇത് വളരെ അപകടകരമായ കാര്യമാണെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിയ്ക്കുകയാണ്. 
 
എല്ലാ ഗൂഗിൾ ക്രോം ഉപയോക്താക്കളും അപകടത്തിലാണോ..??  ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരെയാണ്? 

റിപ്പോർട്ട് അനുസരിച്ച്, Mac, Linux എന്നിവയ്‌ക്കായി 107.0.5304.121 ന് മുന്‍പുള്ള ക്രോം ഉപയോഗിക്കുന്നവരും , Windows-നായി   107.0.5304.121/.122 എന്നിവയ്‌ക്ക് മുമ്പുള്ള Google Chrome പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളും ഈ അപകടസാധ്യതയ്ക്ക് ഇരയാകാം.   ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

എന്താണ് പരിഹാരം
മുകളിലുള്ള പതിപ്പിൽ പ്രവർത്തിക്കുന്ന Google Chrome ഉപയോക്താക്കൾ ഏറ്റവും പുതിയ സുരക്ഷാ പാച്ച് ഉടൻ ഇൻസ്റ്റാൾ ചെയ്യണമെന്ന് CERT നിർദ്ദേശിച്ചു. Google Chrome-ന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് Google അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് സൈബര്‍ ആക്രമണങ്ങള്‍ക്കിരയാകാതെ സൂക്ഷിക്കാം. 

Chrome ബ്രൗസർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
Google Chrome ബ്രൗസർ അപ്‌ഡേറ്റ് ചെയ്യുന്നതിന്, പുതിയ ക്രോം പേജ് തുറക്കുക. പേജിന്‍റെ മുകളിലുള്ള മൂന്ന് ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക. ഇവിടെ settings എന്ന ഓപ്ഷന്‍ കാണാം.  ഇടതുവശത്ത് നിങ്ങൾ Chrome കണ്ടെത്തും. അതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങൾ പുതിയ അപ്ഡേറ്റ് കാണും. അങ്ങനെയാണെങ്കിൽ, അപ്‌ഡേറ്റിൽ ക്ലിക്കുചെയ്യുക. അപ്‌ഡേറ്റ് ചെയ്‌ത ശേഷം, ബ്രൗസർ വീണ്ടും തുറക്കുക.  അതുവഴി Chrome-ന്‍റെ  ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News